ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര,ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.

  • Home-FINAL
  • Business & Strategy
  • ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര,ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.

ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര,ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.


ഭൂമിയുടെ ആരോഗ്യകരമായ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനും പ്രവാസികളെ ബോധവാന്മാരാക്കുന്നതിൻ്റെ ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പ്രവാസി മിത്ര ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.

 

പ്രവാസി മിത്ര സെക്രട്ടറിമാരായ സബീന അബ്ദുൽ ഖാദർ, റെനി വിനേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റഷീദ ബദർ, അസൂറ പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ, ഫസൽ റഹ്മാൻ പൊന്നാനി, വിനേഷ് എന്നിവർ പങ്കെടുത്തു.

പുതിയ തലമുറക്ക് പ്രകൃതിയോടുള്ള താത്പര്യം വളർത്തുന്നതിനും ഭക്ഷ്യസുരക്ഷയ്ക്കും പാരിസ്ഥിതിക പ്രതിരോധത്തിനും വേണ്ടി നാം അധിവസിക്കുന്ന മണ്ണിനെ നിരീക്ഷിക്കുന്നതിനും സുസ്ഥിരമായ മണ്ണ് പരിപാലന രീതികളും വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിനും സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങളെയും കുട്ടികൾക്ക് നൽകിവരുന്ന ബോധവത്കരണ പ്രോത്സാഹനങ്ങളേയും പ്രിൻസിപ്പൽ വന്ദന സതീഷ്, നോൺ അക്കാഡമിക് സൂപ്പർവൈസർ ലിജി ശ്യാം എന്നിവർ പ്രവാസി മിത്ര സംഘത്തോട് വിശദീകരിച്ചു. പ്രവാസി മിത്ര നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ പ്രിൻസിപ്പൽ വന്ദന സതീഷ് പ്രവാസി മിത്രയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.

Leave A Comment