ബഹ്റൈൻ കേരളിയ സമാജം വനിതാവേദി നടത്തുന്ന ” മീ ആൻ്റ് മൈ വോവ് മോം” പരിപാടിയുടെ ലോഗോ പ്രകാശനം എഴുത്തുകാരനും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് നിര്‍വഹിച്ചു.അമ്മയും മക്കളുമായുള്ള ആത്മബന്ധത്തിൽ കൂടി അവരുടെ സർവ്വതോമുഖമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് 2025 ജനുവരി മാസം ഈ പരിപാടി നടത്തുന്നത്.
പങ്കെടുക്കുന്നവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിക്കാൻ ഇതിൽ അവസരമുണ്ടാകും.സിനിമാറ്റിക് ഡാൻസ്, ഹൃദയ ബന്ധങ്ങളും സാമൂഹിക പ്രതിബദ്ധതയും പ്രകടമാക്കാൻ കൂട്ടുകാരൊടും കുടുബത്തോടും ഒപ്പം ചെയ്യാവുന്ന സ്കിറ്റ് റൗണ്ട്,അമ്മയുടെയും, കുട്ടിയുടെയും പരസ്പര ബന്ധവും, വിശ്വാസവും പ്രകടമാക്കുന്ന പരിപാടി, ഫാഷൻ ഷോ എന്നിവയാണ് മറ്റു ഇനങ്ങൾ.
വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾക്കൊപ്പം പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും
സമ്മാനവും നൽകുമെന്ന് സംഘാടകർ അറിയിച്ചു