ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റിവൽ 2024: പ്രസീത ചാലക്കുടിയുടെ ഗാനമേള ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റിവൽ 2024: പ്രസീത ചാലക്കുടിയുടെ ഗാനമേള ശ്രദ്ധേയമായി

ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റിവൽ 2024: പ്രസീത ചാലക്കുടിയുടെ ഗാനമേള ശ്രദ്ധേയമായി


ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് ഓണഘോഷമായ ഓണം ഫെസ്റ്റിവൽ 2024 ൻ്റെ ഭാഗമായി അരങ്ങേറിയ പ്രശസ്ത പിന്നണി ഗായികയും നാടൻ പാട്ട് കലാകാരിയുമായ പ്രസീത ചാലക്കുടിയുടെ സംഗീത വിരുന്ന് ശ്രദ്ധേയമായി.

ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റിവൽ 2024-ൻ്റെ നാലാം ദിവസമായ ഒക്ടോബർ 3 വ്യാഴാഴ്ച, വൈകീട്ട് നടന്ന പരിപാടിയിൽ പ്രസീത ചാലക്കുടിയോടൊപ്പം സഹൃദയ പയ്യന്നൂർ ബഹ്‌റൈനും നാടൻപാട്ടുകൾ കൊണ്ട് വിസ്മയം തീർത്തു.

ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റിവൽ 2024-ൻ്റെ അഞ്ചാം ദിവസമായ ഒക്‌ടോബർ 4 വെള്ളിയാഴ്ച, ആരവം ബഹ്‌റൈൻ്റെ ഫോക്ക് മ്യൂസിക് & ഫ്യൂഷൻ ബാൻഡ് ക്ലബ്ബ് ഘോഷയാത്ര മത്സരവും സംഘടിപ്പിച്ചു. 5 ടീമുകൾ പങ്കെടുത്ത ഘോഷയാത്രാ മത്സരത്തിൽ.

ഒന്നാം സമ്മാനം: അവർ ക്ലിക്കുകൾ
രണ്ടാം സമ്മാനം: ശ്രേഷ്ഠ
മൂന്നാം സമ്മാനം: വോയ്സ് ഓഫ് ട്രിവാൻഡ്രം എന്നിവർ കരസ്ഥമാക്കി.

വ്യക്തിഗത അവാർഡുകൾ:

മികച്ച ഫ്ലോട്ട്: അവർ ക്ലിക്ക് സ്
മികച്ച കഥാപാത്രം: ശ്രേഷ്ഠ
മികച്ച മഹാവേലി- ഞങ്ങളുടെ ക്ലിക്കുകൾ
മികച്ച പ്രകടനം: വോയ്സ് ഓഫ് ട്രിവാൻഡ്രം
മികച്ച തീം: അവർ ക്ലിക്ക്സ്
പ്രത്യേക ജൂറി അവാർഡ്: അവർ ക്ലിക്ക്സ്

ഇന്ത്യൻ ക്ലബ് രക്ഷാധികാരികൾക്കും അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും ആയി ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചക്ക് പ്രശസ്ത സെലിബ്രിറ്റി സദ്യ സ്‌പെഷ്യലിസ്റ്റ് ജയൻ സുകുമാര പിള്ളയുടെ നേതൃത്വത്തിൽ 2500 ലധികം പേർക്കുള്ള മുപ്പതോളം വിഭവങ്ങൾ അടങ്ങിയ ഓണ സദ്യയും ഒരുക്കും.
ഇന്ത്യൻ ക്ലബ്ബ് അംഗങ്ങൾക്ക് വേണ്ടി, പ്രസിഡൻ്റും എക്സിക്യൂട്ടീവ് കമ്മിറ്റിയും എല്ലാ സ്പോൺസർമാരോടും നന്ദി രേഖപ്പെടുത്തി.

 

Leave A Comment