ഇന്ത്യൻ സ്‌കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ സ്‌കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി

ഇന്ത്യൻ സ്‌കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി


ഇന്ത്യൻ സ്‌കൂളിന്റെ സ്റ്റാർ വിഷൻ ഇവന്റ്‌സ് അവതരിപ്പിക്കുന്ന വാർഷിക സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം ഇന്ത്യൻ സ്‌കൂൾ യുവജനോത്സവ അവാർഡ് ദാന ചടങ്ങിൽ നടന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിൽ നിന്നും കമ്മ്യുണിറ്റി ലീഡറും പ്രമുഖ വ്യവസായിയുമായ മുഹമ്മദ് ഹുസൈൻ മാലിം ടിക്കറ്റ് ഏറ്റുവാങ്ങി. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഫെയർ ജനറൽ കൺവീനർ വിപിൻ പി.എം, സ്റ്റാർ വിഷൻ ഇവന്റ്‌സ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കൽ, സ്‌കൂൾ വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ (പ്രൊജക്ട് ആൻഡ് മെയിന്റനൻസ് ), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല(ട്രാൻസ്‌പോർട്), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മുൻ സെക്രട്ടറി സജി ആന്റണി, മുൻ ഇ.സി അംഗം രാജേഷ് എം.എൻ, മറ്റ് കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡിസംബർ 19, 20 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ പരിസരത്ത് മേള നടക്കും. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ സ്റ്റാർ വിഷന്റെ പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണൽ കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും അവസരം നൽകുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. മേളയുടെ ആദ്യ ദിവസം നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള സംഗീത പരിപാടികളും , രണ്ടാം ദിവസം സംഗീതജ്ഞയും ഗായികയുമായ ട്വിങ്കിൾ ദിപൻ കറിന്റെ നേതൃത്വത്തിലുള്ള ഉത്തരേന്ത്യൻ സംഗീത വിരുന്നും അരങ്ങേറും. പരിപാടിയുടെ സജീവമായ അന്തരീക്ഷം ആസ്വദിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന ഗെയിം സ്റ്റാളുകളും മേളയിൽ ഉണ്ടായിരിക്കും. രണ്ടു ദിനാർ പ്രവേശന ഫീസ് ഉള്ള വാർഷിക മേളയിൽ കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാൻ ലക്ഷ്യമിട്ടുള്ള സാംസ്കാരിക പരിപാടികൾ ഉൾപ്പെടും. കലാ പ്രദർശനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രദർശനങ്ങളും മേളയിൽ ഉണ്ടായിരിക്കും. ഈ മഹത്തായ ലക്ഷ്യത്തിനായി ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ഈ വർഷത്തെ സ്‌കൂൾ വാർഷിക സാംസ്കാരിക മേള സമൂഹത്തിന്റെ പൂർണ്ണ പിന്തുണയോടെയും സഹകരണത്തോടെയും ഒരു വലിയ വിജയമാകുമെന്ന് ഉറപ്പുണ്ടെന്ന് അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. ഏറ്റവും ഒടുവിൽ സ്‌കൂൾ ഫെയർ നടന്നത് 2022-ലായിരുന്നു.

Leave A Comment