കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


ബഹ്‌റൈന്റെ 51മത് ദേശീയ ദിനാഘോഷത്തോടെനുബന്ധിച്ചു കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലുമായി സഹകരിച്ചു കൊണ്ടു ബഹ്‌റൈനിലെ എല്ലാ പ്രവാസികൾക്കും ഉപകാരപ്രദമാകുന്നവിധം “സ്നേഹ സ്പർശം “എന്ന പേരിൽ തിങ്കളാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 31 വരെ അവർക്കു ആവശ്യമായ ഏതു സ്പെഷ്യലിസ്റ്റ് ഡോക്ടറെയും സൗജന്യമായി കാണാനുള്ള അവസരവും ഒരുക്കിയിരിക്കുന്നു.അതു കൂടാതെ മുപ്പതു ദിനാറിൽ കൂടുതൽ ചിലവ് വരുന്ന വിറ്റാമിൻ D,വിറ്റാമിൻ B12,തൈറോയ്ഡ് എന്നീ ടെസ്റ്റുകൾ വെറും മൂന്നു ദിനാറിനു സ്പെഷ്യൽ ഡിസ്‌കൗണ്ട് ആയി ചെയ്തു കൊടുക്കുന്നതുമായിരിക്കും.എല്ലാ പ്രവാസി സുഹൃത്തുക്കളും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് അസ്സോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് കൺവീനർ മാരായ രാജീവ്‌ -39234547,സുബീഷ് -39368925,രാജേഷ് -39113740 എന്നിവരുമായി ബന്ധപെടുക.

Leave A Comment