ബഹ്‌റൈൻ വയനാട് ജില്ലാ കെഎംസിസി ലൗവ് ഷോറിനുള്ള മൂന്നാംഘട്ട സഹായധനം കൈമാറി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ വയനാട് ജില്ലാ കെഎംസിസി ലൗവ് ഷോറിനുള്ള മൂന്നാംഘട്ട സഹായധനം കൈമാറി

ബഹ്‌റൈൻ വയനാട് ജില്ലാ കെഎംസിസി ലൗവ് ഷോറിനുള്ള മൂന്നാംഘട്ട സഹായധനം കൈമാറി


ബഹ്‌റൈൻ- കോഴിക്കോട് മുക്കം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന വയനാട്ടിലെ മേപ്പാടി പൊഴുതന എന്നീ സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്ന ഭിന്ന ശേഷിക്കാരായ 600-ൽ പരം കുട്ടികളുടെ ആശാ കേന്ദ്രമായ ലൗവ് ഷോറിന് ബഹ്‌റൈൻ വയനാട് ജില്ലാ കെഎംസിസി എല്ലാ മാസവും നൽകി വരുന്ന സഹായധനത്തിന്റെ മൂന്നാം ഗെടുവായ 50,000 രൂപ സെഗായയിലുള്ള ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് വയനാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് മുഹ്‌സിൻ മന്നത്ത് ലൗവ് ഷോർ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിനു കൈമാറി, ചടങ്ങിൽ വയനാട് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി ബത്തേരി, ട്രഷറർ അനസ് പനമരം, ഓർഗനൈസിങ് സെക്രട്ടറി സഫീർ നിരവിൽപ്പുഴ,കമ്മിറ്റിയുടെ മുതിർന്ന നേതാവ് പി റ്റി ഹുസ്സൈൻ മുട്ടിൽ,മറ്റ്‌ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഫീക്‌ ആർ വി ,ഷാനിദ് മാനന്തവാടി,നിഷാദ് മേപ്പാടി ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരികളായ ഹുസ്സൈൻ വെങ്ങപ്പള്ളി,മുനീർ അഞ്ചാംമയിൽ എന്നിവരും കൂടാതെ ലൗവ് ഷോർ ബഹ്‌റൈൻ ചാപ്റ്റർ പ്രെസിഡന്റ് അൻവർ നിലമ്പൂർ,സലാം നിലമ്പൂർ എന്നിവരും ബിഎംസിയുടെ മറ്റു മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.

Leave A Comment