വെെദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം വിക്ടർ അംബ്രോസിനും ഗാരി റോവ്കിനും

  • Home-FINAL
  • Business & Strategy
  • വെെദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം വിക്ടർ അംബ്രോസിനും ഗാരി റോവ്കിനും

വെെദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം വിക്ടർ അംബ്രോസിനും ഗാരി റോവ്കിനും


2024ലെ വെെദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. വിക്ടർ അംബ്രോസും ഗാരി റോവ്കിനുമാണ് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. മെെക്രോ ആർഎൻഎയുടെ കണ്ടെത്തലിനാണ് അംഗീകാരം. സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ അസംബ്ലിയിലായിരുന്നു പ്രഖ്യാപനം നടന്നത്.

മെെക്രോ ആർഎൻഎ കണ്ടെത്തുകയും ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് ഇരുവർക്കും നൊബേൽ നൽകുന്നതെന്ന് അസംബ്ലി പ്രഖ്യാപിച്ചു.

2023ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കാറ്റലിൻ കരീക്കോ, ഡ്രൂ വിസ്മാൻ എന്നിവർക്കാണ് ലഭിച്ചത്. കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന് നിർണായക സംഭവാനകൾ നൽകിയ ശാസ്ത്രജ്ഞരാണ് ഇവർ. കൊവിഡിനെതിരായ ‘mRNA’ വാക്സിൻ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്ര സമൂഹത്തെ നയിച്ചത് ഇവരുടെ കണ്ടുപിടിത്തമായിരുന്നു

Leave A Comment