ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ് 2024: സംഘാടക സമിതി നിലവിൽ വന്നു .

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ് 2024: സംഘാടക സമിതി നിലവിൽ വന്നു .

ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ് 2024: സംഘാടക സമിതി നിലവിൽ വന്നു .


മനാമ: ബഹ്‌റൈൻ നാഷനൽ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാലാം എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ സംഘാടനത്തിനായി വിപുലമായ സ്വാഗതസംഘം നിലവിൽ വന്നു.

സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ ചെയർമാനും അബ്ദു റഹീം സഖാഫി അത്തിപറ്റ ജനറൽ കൺവീനറും കലന്തർ ശരീഫ് ട്രഷററുമായി 153 അംഗങ്ങൾ ഉൾകൊള്ളുന്ന സ്വാഗതസംഘമാണ് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘാടക സമിതി മീറ്റിംഗിൽ രൂപീകരിച്ചത്.

 

2024 നവംബർ 8 ന് ‘നാട് വിട്ടവർ വരച്ച ജീവിതം’ എന്ന പ്രമേയത്തിൽ നടക്കുന്ന ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവത്തിൽ പതിനഞ്ച് വിഭാഗങ്ങളിലായി നിരവധി കലാ സാഹിത്യ മത്സരങ്ങൾ നടക്കും. സാഹിത്യോത്സവത്തിന്റെ ഭാഗമായി സാഹിത്യ മേളയും പുസ്തക ചർച്ചയും കലാ സംവാദവും ആസൂത്രണം ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ മലയാളി പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.

മാപ്പിളപാട്ടിനു പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, ദഫ്, നശീദ, ഖസീദ , കവിതാ പാരായണം, കഥ പറയൽ, കാലിഗ്രഫി, കഥ കവിത പ്രബന്ധ രചനകൾ, മാഗസിൻ ഡിസൈൻ, ചിത്ര രചന ഉൾപ്പെടെയുള്ള എൺപത്തിയഞ്ച് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക കാമ്പസ് വിഭാഗത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഉണ്ട്. ജാതി മത ലിംഗ ഭേദമന്യേ മുഴുവൻ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.

മറ്റു ഭാരവാഹികൾ :
വൈസ് ചെയർമാൻ:- സിയാദ് വളപട്ടണം.
റഫീഖ് ലത്തീഫി വരവൂർ
മജീദ് സഅദി
നൗഷാദ് ഹാജി കണ്ണൂർ
സി കെ അഹ്മദ് മണിയൂർ
മുഹമ്മദ് മുനീർ സഖാഫി
ഉമ്മർ ഹാജി തൃശ്ശൂർ
ജോയിൻ കൺവീനർ:- അബ്ദുറഹീം സഖാഫി വരവൂർ
യൂസഫ് അഹ്സനി
അഹമ്മദ് സഖാഫി
ഫൈസൽ ചെറുവണ്ണൂർ
ഹാരിസ് സ൩യ
ജാഫർ ഷരീഫ്
ട്രഷറർ :- കലന്തർ ശരീഫ് കാക്യപതവ്
ഫിനാൻസ് സമിതി
ഫക്രുദ്ധീൻ (ചെയർമാൻ)
അഡ്വ: ശബീറലി (കൺവീനർ)
ഫുഡ്‌
ഖാലിദ് സഖാഫി (ചെയർമാൻ )
ഹാഷിം പള്ളിക്കണ്ടി (കൺവീനർ )
പ്രചരണം
അബ്ബാസ് മണ്ണാർക്കാട് (ചെയർമാൻ )
അലി നസീർ (കൺവീനർ )
പ്രോഗ്രാം
വി പി കെ മുഹമ്മദ് (ചെയർമാൻ)
ഹംസ പുളിക്കൽ(കൺവീനർ)
സ്റ്റേജ് & ഡെക്കറേഷൻ
ശംസുദ്ദീൻ സുഹ് രി(ചെയർമാൻ)
അഷ്ഫാഖ് മണിയൂർ(കൺവീനർ)
ലൈറ്റ്&സൗണ്ട്
ശാഫി വെളിയങ്കോട്(ചെയർമാൻ )
അഷ്‌കറലി താനൂർ(കൺവീനർ)
റിസപ്ഷൻ
അബ്ദുസമദ് കാക്കടവ്(ചെയർമാൻ)
സലാം പെരുവയൽ(കൺവീനർ)
മീഡിയ
മമ്മൂട്ടി ഹാജി(ചെയർമാൻ)
ശംസു മാമ്പ(കൺവീനർ)
വളണ്ടിയർ
കബീർ വലിയകത്ത് (ചെയർമാൻ)
ഡോ. നൗഫൽ(കൺവീനർ)
ഐ ടി
റഈസ് ഉമ്മർ(ചെയർമാൻ)
ലത്വീഫ് പരോളി(കൺവീനർ)
ജഡ്ജ്
ഹുസൈൻ സഖാഫി കൊളത്തൂർ(ചെയർമാൻ)
സക്കരിയ്യ സഖാഫി(കൺവീനർ)
ഡിസൈനേഴ്സ്
ശംസുപൂക്കയിൽ (ചെയർമാൻ)
സാജിദ് വടകര(കൺവീനർ)

രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ ചെയർമാൻ ശിഹാബ് പരപ്പയുടെ അദ്യക്ഷതയിൽ നടന്ന സംഘാടക സമിതി മീറ്റിംഗിൽ സഫ്‌വാൻ സഖാഫി സ്വാഗതവും ഐ സി എഫ് നാഷണൽ പി ആർ & അഡ്മിൻ പ്രസിഡന്റ് ആയ അബ്ദു സലാം മുസ്‌ലിയാർ ഉദ്ഘാടനവും റഷീദ് തെന്നല കീ നോട്ട് പ്രസംഗവും ഡോക്ടർ നൗഫൽ ഇടപ്പള്ളി നന്ദിയും പറഞ്ഞു. ആർ എസ് സി ബഹ്റൈൻ നാഷനൽ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ മങ്കര ഭാരവാഹീ പ്രഖ്യാപനം നടത്തി . അബ്ദു റഹീം സഖാഫി വരവൂർ , വി പി കെ മുഹമ്മദ്‌, അബ്ദുൽ മജീദ് സഅദി, കലന്തർ ശരീഫ്, അഡ്വ ശബീർ അലി, ശാഫി വെളിയങ്കോട് എന്നിവർ ആശംസകൾ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ബാഫഖി പൂക്കോയ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി, യൂസഫ് അഹ്സനി, ഖാലിദ് സഖാഫി, എന്നിവർ സംബന്ധിച്ചു.

Leave A Comment