ലൗഷോർ സ്പെഷ്യൽ സ്കൂളിന് കൈത്താങ്ങായി കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി : സഹായ ധനത്തിന്റെ ആദ്യഗഡു കൈമാറി

  • Home-FINAL
  • Business & Strategy
  • ലൗഷോർ സ്പെഷ്യൽ സ്കൂളിന് കൈത്താങ്ങായി കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി : സഹായ ധനത്തിന്റെ ആദ്യഗഡു കൈമാറി

ലൗഷോർ സ്പെഷ്യൽ സ്കൂളിന് കൈത്താങ്ങായി കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി : സഹായ ധനത്തിന്റെ ആദ്യഗഡു കൈമാറി


ലൗഷോർ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കായുള്ള കെഎംസിസി വയനാട് ജില്ലാ കമ്മിറ്റിയുടെ സഹായ ധനത്തിന്റെ ആദ്യഗഡു കൈമാറി.ഒക്ടോബർ 7- തിങ്കളാഴ്ച വൈകിട്ട് സെഗയ ബി എം സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ ,
വയനാട്ടിലെ പൊഴുതനയിലും മേപ്പടിയിലും സ്ഥിതി ചെയ്യുന്ന ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ആശാകേന്ദ്രമായ ലൗഷോർലേക്ക് എല്ലാ മാസവും കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി നൽകുന്ന അമ്പതിനായിരം രൂപ ധനസഹായത്തിൻ്റെ ആദ്യ ഗഡു ലൗഷോർ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിനു കൈമാറി. ചടങ്ങിൽ ലൗവ് ഷോർ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻറ് അൻവർ നിലമ്പൂർ, കോഡിനേറ്റർ അബ്ദുസ്സലാം, കെഎംസിസി വയനാട് ജില്ലാ എക്സിക്യൂറ്റീവ് അംഗങ്ങളായ ഹുസ്സൈൻ പിടി, മുഹ്‌സിൻ, ഷാഫി, അനസ്,സഫീർ, ഷഫീക്‌ ആർ വി ഷാനിദ്, നിഷാദ്,ഫൈസൽ,ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജിവൻ, കൺവീനർ അജി പി ജോയി എന്നിവർ പങ്കെടുത്തു.
ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ബിഎംസി എവർടെക് ശ്രാവണ മഹോത്സവം 2024 ൻ്റെ ഭാഗമായി ലൗഷോർ സ്നേഹതീരത്തിലെ കുട്ടികൾക്കായി പ്രത്യേകം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ വേദിയിലാണ് കുട്ടികൾക്കായുള്ള ധനസഹായം കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചത്.

Leave A Comment