ഡിസ്ട്രസ് മാനേജ്മെൻറ് കളക്ടീവ് 4-ാമത് വാർഷികാഘോഷം സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ഡിസ്ട്രസ് മാനേജ്മെൻറ് കളക്ടീവ് 4-ാമത് വാർഷികാഘോഷം സംഘടിപ്പിക്കുന്നു.

ഡിസ്ട്രസ് മാനേജ്മെൻറ് കളക്ടീവ് 4-ാമത് വാർഷികാഘോഷം സംഘടിപ്പിക്കുന്നു.


ഡിസ്ട്രസ് മാനേജ്മെൻറ് കളക്ടീവിന്റെ നാലാം വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ദില്ലി ലാജ്പത് നഗറിലെ ബൽവന്ത്‌ റായ് ലാജ്പത് ഭവൻ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 12 ശനിയാഴ്ച വൈകിട്ട് നാലുമണി മുതൽ നടക്കുന്ന ചടങ്ങിൽ ആംഡ് ഫോഴ്സ് ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് ജസ്റ്റിസ്‌, മുൻ ഡൽഹി ഹൈകോടതി ചിഫ് ജസ്റ്റിസ്‌ രാജേന്ദ്ര മേനോൻ മുഖ്യ അതിഥിയും ,വൈസ് അഡ്മിറൽ ജി അശോക് കുമാർ ഉത്ഘാടകനും ആയിരിക്കും. ഡി എം സി മുഖ്യ രക്ഷാധികാരി ഡോ ഓം ചേരി എൻ എൻ പിള്ളയും മറ്റ് രക്ഷാധികാരികളായ റ്റി പി ശ്രീനിവാസൻ, കെ പി ഫാബിയൻ, ഡോ .എ വി അനൂപ്, ബീന ബാബുറാം എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റ് കൂട്ടും. കൂടാതെ മുൻ അംബാസിഡർ റ്റി പി ശ്രീനിവാസ ന്റെ Diplomacy Liberated, ഡോ .എ വി അനൂപ് ന്റെ You Turn എന്നി പുസ്തകങ്ങളുടെ ദില്ലിയിലെ പ്രകാശനം ജസ്റ്റിസ്‌ രാജേന്ദ്ര മേനോൻ, വൈസ് അഡ്മിറൽ അശോക് കുമാർ എന്നിവർ ചേർന്ന് നിർവഹിക്കും. ചടങ്ങിൽ അജിതൻ സംവിധാനം നിർവഹിച്ച വെട്ടം എന്ന ടെലിഫിലിമിന്റെ പ്രദർശനവും ഉണ്ടായിരിക്കും. ശ്രീജി ഗോപിനാഥൻ, അഡ്വ. ദീപ ജോസഫ് എന്നിവർ മുഖ്യ കഥാ പാത്രങ്ങളെ അവതരിപ്പിച്ച ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ തുറന്ന് കാട്ടുന്ന ടെലിഫിലിം ഇതിനോടകം ജനപ്രീതി നേടിയിരുന്നു. 2023 ലെ ഡി എം സി വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയ പ്രസന്ന സോമരാജൻ , ഡോ .ആന്റണി മെമ്മോറിയൽ അവാർഡ് ജേതാവ് നാസർ മാനു എന്നിവർക്ക് ചടങ്ങിൽ അവാർഡ് സമ്മാനിക്കും. 25000/- രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന താണ് അവാർഡ്.

ഡി എം സി യുടെ ഇത്തവണത്തെ വിവിധ മേഖലകളിലെ മികവിനുള്ള അവാർഡ് ജേതാക്കളെയും,വെട്ടം എന്ന ഹ്രസ്വ ചിത്രത്തിലെ ടീമിനെയും ചടങ്ങിൽ ആദരിക്കും. സോപാനം വനിതാ വാദ്യ സംഘം അവതരിപ്പിക്കുന്ന ചെണ്ട മേളം,ഗ്രേസ് കെയർ ഹോം ഇന്ദിരപുരം, ആനന്ദ് ട്രയിനിങ് ചാരിറ്റബിൾ സൊസൈറ്റി, എം ഡി ഡി ബാൽഭവൻ ഹര്യാന, എന്നിവിടങ്ങളിൽ നിന്നുള്ള സ്പെഷ്യൽ കുട്ടികളുടെ കലാ പ്രകടനവും നിത്യ ചൈതന്യ കളരി ഗുരുകുലം കുട്ടികളുടെ പ്രകടനവും ഗാനാർച്ചനയും , താലപ്പൊലി, തിരുവാതിര തുടങ്ങിയ കലാപരിപാടികളും സ്നേഹ വിരുന്നും വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്നതാണ്.

പരിപാടിയിലെക്ക് ഏവരെയും ക്ഷണിക്കുന്നതായി ഡിഎംസി മാനേജിങ് ട്രസ്റ്റിസ് സുരേഷ് നായർ, ഷാജു പി മാത്യു എന്നിവർ അറിയിച്ചു.

Leave A Comment