ദേശാന്തരങ്ങളിലെ വായന ; പ്രവാസി വായന പ്രചരണ ക്യാമ്പയിന് തുടക്കം

  • Home-FINAL
  • Business & Strategy
  • ദേശാന്തരങ്ങളിലെ വായന ; പ്രവാസി വായന പ്രചരണ ക്യാമ്പയിന് തുടക്കം

ദേശാന്തരങ്ങളിലെ വായന ; പ്രവാസി വായന പ്രചരണ ക്യാമ്പയിന് തുടക്കം


മനാമ: ഐ സി എഫ് മുഖപാത്രമായ പ്രവാസി വായന ക്യാമ്പയിന് ബഹ്‌റൈനിൽ തുടക്കമായി. ‘ദേശാന്തരങ്ങളിലെ വായന’ എന്ന ശീർഷകത്തിലാണ് പ്രവാസി വായനയുടെ ഈ വർഷത്തെ ക്യാമ്പയിൻ. പ്രവാസ ലോകത്ത് പ്രിന്റ് ചെയ്യുന്ന ഏക മലയാളി മാസിക പതിനൊന്നു വർഷങ്ങളായി പ്രവാസ ലോകത്ത് പ്രസിദ്ധീകരിച്ചു വരുന്നു.

പ്രവാസ ലോകത്ത് മലയാളികളുടെ വായനാ ക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീഡ് & ലീഡ് പരിപാടിക്ക് വലിയ സ്വീകാര്യതയാണ് പ്രവാസ ലോകത്ത് ലഭിച്ചത്. പ്രിന്റ്ഡ് കോപ്പിയോടൊപ്പം ഡിജിറ്റൽ കോപ്പിയും മെമ്പർമാർക്ക് ലഭിക്കുമെന്നതാണ് ഈ വർഷത്തെ പ്രത്യേകത. പ്രവാസി വായനയെ കൂടുതൽ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പബ്ലിക്കേഷൻ സമിതിയുടെ നേതൃത്വത്തിൽ ശിഹാബ് സിദ്ധീഖി ചെയർമാനും ഷമീർ പന്നൂർ കൺവീനറുമായി നാഷണൽ തല സമിതി നിലവിൽ വന്നു. പ്രചാരണത്തിന്റെ ഭാഗമായി സെൻട്രൽ തലത്തിൽ ‘ചലനം’ എന്ന പേരിലും നാൽപത്തി രണ്ട് യൂണിറ്റുകളിൽ ‘വിളംബരവും നടക്കും.പാഠശാലകൾ കേന്ദ്രീകരിച്ചു കൊണ്ട് ‘കുരുന്നുകൾ’, കുടുംബങ്ങളിൽ മികച്ച വായന ശീലം വർധിപ്പിക്കുന്നതിന് ‘കൂട്ടാളി’, പ്രവാസി വായന പവലിയൻ തുടങ്ങീ വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്.

സൽമാബാദ് ഗൾഫ് എയർ ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കെ.പി.സി സി സിക്രട്ടറി കെ. പി. ശ്രീകുമാർ ഐമാക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിനെ വരിചേർത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

Leave A Comment