ബിഎംസി എവർടെക് ശ്രാവണ മഹോത്സവം 2024: ആസ്വാദക മനം നിറച്ച് ബിഎംസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്ലസൺ തെന്മല അണിയിച്ചൊരുക്കിയ കേരളനടനം ശ്രദ്ധേയമായി .

  • Home-FINAL
  • Business & Strategy
  • ബിഎംസി എവർടെക് ശ്രാവണ മഹോത്സവം 2024: ആസ്വാദക മനം നിറച്ച് ബിഎംസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്ലസൺ തെന്മല അണിയിച്ചൊരുക്കിയ കേരളനടനം ശ്രദ്ധേയമായി .

ബിഎംസി എവർടെക് ശ്രാവണ മഹോത്സവം 2024: ആസ്വാദക മനം നിറച്ച് ബിഎംസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്ലസൺ തെന്മല അണിയിച്ചൊരുക്കിയ കേരളനടനം ശ്രദ്ധേയമായി .


അൻസാർ ഗ്യാലറി അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ബിഎംസി എവർടെക് ശ്രാവണ മഹോത്സവം 2024 ന്റെ ഭാഗമായി ബിഎംസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇവൻ്റ് ഡയറക്ടർ ബ്ലസൺ തെന്മല നാടൻ പാട്ടുകൾ കൈകൊട്ടി കളി മറ്റു കലാപരിപാടികൾ എന്നിവ കോർത്തിണക്കി സംവിധാനം ചെയ്ത കേരളനടനം ശ്രദ്ധേയമായി.

,അന്തരിച്ച ഇന്ത്യയുടെ ഇതിഹാസ വ്യവസായിയും അതിലുപരി മനുഷ്യസ്നേഹിയും , സാമൂഹിക സേവകരമായ രത്തൻ ടാറ്റായോടുള്ള ആദരസൂചകമായി ശ്രാവണ മഹോത്സവം 2024 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഇ വി രാജീവിന്റെ നേതൃത്വത്തിൽ നടന്ന മൗന പ്രാർത്ഥനയോടെയാണ് ബി എം സി ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് കേരള നടനം ആരംഭിച്ചത്. 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷമായ ശ്രാവണ മഹോത്സവം 2024 ന്റെ 29 -ാമത്തെ ഓണാഘോഷമായാണ് കേരള നടനം അരങ്ങേറിയത്.

ഇ വി രാജീവൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷ പ്രസംഗത്തിൽ ജാതി മതഭേദമന്യേ വലിപ്പച്ചെറുപ്പം ഇല്ലാതെ ഏവരെയും ചേർത്തുപിടിച്ചുള്ള ബിഎംസിയുടെ ഓണാഘോഷം അർത്ഥവത്തായ രീതിയിൽ കൊണ്ടാടുന്നു എന്നും ശ്രാവണ മഹോത്സവം 2024 വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായിക്കുന്ന ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു എന്നും പറഞ്ഞു.

ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി അനിൽകുമാർ , പ്രത്യേക അതിഥികളായി പങ്കെടുത്ത ശ്രാവണ മഹോത്സവം 2024 വൈസ് ചെയർമാൻമാരായ മോനി ഓടികണ്ടത്തിൽ, അൻവർ നിലമ്പൂർ , ബഹ്റൈൻ മീഡിയ സിറ്റി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ,ഇവൻ്റ് ഡയറക്ടർ ബ്ലെസൺ തെന്മല , ശ്രാവണ മഹോത്സവം 2024 ഓർഗനൈസിംഗ് കമ്മിറ്റി അംഗമായ ജർമ്മനിയിൽ നിന്നും എത്തിയ ഖായ് എന്നിവർ ബി എം സി നടത്തുന്ന ഓണാഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

 

 

ആരവം ടീമിൻറെ നേതൃത്വത്തിൽ നടന്ന കേരളത്തിൻ്റെ തനത് ശൈലിയിലുള്ള മനോഹരമായ നാടൻ പാട്ടുകൾ , ചടുലമാർന്ന ചുവടുകളാൽ കുട്ടികൾ അവതരിപ്പിച്ച കൈകൊട്ടിക്കളി,ശരത് മോഹൻ അവതരിപ്പിച്ച പാട്ടുകൾ, എന്നിവ കേരള നടനം എന്ന പരിപാടി അർത്ഥവത്താക്കി. ചടങ്ങിൽ കൈകൊട്ടിക്കളി അവതരിപ്പിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയുംനാടൻപാട്ട് ടീമായ ആരവം ടീമിന് മെമെന്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കുകയും ചെയ്തു. ശ്രാവണ മഹോത്സവം 2024 ജനറൽ കൺവീനർ രാജേഷ് പെരുങ്ങുഴി അവതാരകനായി എത്തിയ ചടങ്ങിൽ, ശ്രാവണ മഹോത്സവം 2024 ജോയിൻ്റ് കൺവീനർ റിജോയ് പി മാത്യു, കൺവീനർമാരായ അശ്വിൻ രവീന്ദ്രൻ,ദീപ്തി റിജോയ്, അജി പി ജോയ്,അശ്വിനി സൽവരാജ്, മോബി കുര്യാക്കോസ്,തോമസ് ഫിലിപ്പ്, സുധീഷ് സി ,ജ്യോതിഷ് പണിക്കർ, ഷാജി അലക്കൽ,ജേക്കബ് തെക്കുതോട്,അബ്ദുസ്സലാം, ഗഫൂർ, ഷറഫ് ,രഞ്ജിത്ത് കുരുവിള ,ബഹ്‌റൈനിലെ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ എന്നിവർ പങ്കെടുത്തു.പരിപാടിയിൽ രാജേഷ് പെരുംങ്ങുഴി നന്ദി രേഖപ്പെടുത്തി.

Leave A Comment