വർണ്ണാഭമായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “ജി എസ് എസ് മഹോത്സവം 2024

  • Home-FINAL
  • Business & Strategy
  • വർണ്ണാഭമായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “ജി എസ് എസ് മഹോത്സവം 2024

വർണ്ണാഭമായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “ജി എസ് എസ് മഹോത്സവം 2024


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 25 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കി ജി എസ് എസ് മഹോത്സവം 2024 എന്ന പേരിൽ രജത ജൂബിലി ആഘോഷവും ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയും കഴിഞ്ഞദിവസം കേരളീയ സമാജത്തിൽ വച്ച് സ്റ്റാർ വിഷൻ ഇവൻസുമായി സഹകരിച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

 

സംഘടനയുടെ രജത ജൂബിലി ആഘോഷങ്ങളോടൊപ്പം നടന്ന സർവ്വമത സമ്മേളന ശതാബ്ദിചടങ്ങിൽ ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ മുഖ്യ അതിഥിയായിരുന്നു, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋത്യബരാനന്ദ സ്വാമികൾ, കോട്ടയം ചങ്ങനാശ്ശേരി രൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ബെന്നി ബഹനാൻ, കോട്ടക്കൽ നിയമസഭാംഗം പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും പ്രമുഖ വ്യവസായിയുമായ കെ. ജി ബാബുരാജൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ടുമായ പി. വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് നിലവിൽ ബഹ്‌റൈനിലുള്ള അഞ്ച് സ്ഥാപക അംഗങ്ങളെ ആദരിക്കുകയുണ്ടായി

 

ഇതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി നൽകുന്ന നാലാമത് “ഗുരുസ്മൃതി അവാർഡ് 2024” പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ കെ. ജി ബാബുരാജന് ശിവഗിരി മഠം മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ സമ്മാനിക്കുകയുണ്ടായി.രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൊസൈറ്റിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം ചാലക്കുടി എംപി ബെന്നി ബഹനാൻ നിർവഹിച്ചു,25 സുവർണ്ണ വർഷങ്ങളുടെ ഓർമ്മകളും, ജീസസിന്റെ മാത്രം കുടുംബാംഗങ്ങളുടെ രചനകളുമായി ജി എസ് എസ് എസ് സുവനീർ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന ചങ്ങനാശ്ശേരി രൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രകാശനം ചെയ്തു.സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും കുടുംബാംഗങ്ങളും, കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങുകൾക്ക് ജിഎസ്എസ് മഹോത്സവം 2024 ജനറൽ കൺവീനർ എ വി ബാലകൃഷ്ണൻ, ജോയിൻറ് ജനറൽ കൺവീനർ മിഥുൻ മോഹൻ എന്നിവർ നേതൃത്വം നൽകി.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ചു, സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും സൊസൈറ്റി വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

രജത ജൂബിലിയുടെ ഭാഗമായി 25 വനിത കുടുംബാംഗങ്ങൾ പങ്കെടുത്ത ദൈവദശകവും പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും രാത്രി വൈകിയും അവതരിപ്പിച്ച ഒരു ചെമ്പനീർ പൂവിന് സുഗന്ധം എന്ന ഗാനാമൃതവും ചടങ്ങിന് കൂടുതൽ മികവേകി.

 

Leave A Comment