ഇന്ത്യൻ സ്കൂള്‍ അധ്യാപിക ശ്വേത ഷാജി (47) നിര്യാതയായി. ശനിയാഴ്ച രാവിലെ ഗോവയില്‍ വെച്ചായിരുന്നു അന്ത്യം.കോഴിക്കോട് സ്വദേശിനിയാണ്. അർബുദ രോഗബാധിതയായതിനെത്തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. ഇന്ത്യൻ സ്കൂളില്‍ പ്ലസ്ടു കോമേഴ്സ് അധ്യാപികയായിരുന്നു (പി.ജി.ടി). 2010ലാണ് ഇന്ത്യൻ സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭർത്താവ്: കോട്ടച്ചേരി ഷാജി കരുണാകരൻ (എൻജിനീയറിങ് കണ്‍സള്‍ട്ടന്റ് എം.എസ്.സി.ഇ.ബി.) മകള്‍: ആകാൻക്ഷ ഷാജി (ഇന്ത്യൻ സ്കൂളില്‍ 12-ാം ക്ലാസ് വിദ്യാർഥി). മറ്റൊരു മകള്‍ നാട്ടിലാണ്. നിര്യാണത്തില്‍ ഇന്ത്യൻ സ്കൂള്‍ ബഹ്റൈൻ ചെയർമാൻ അഡ്വ.ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഇ.സി അംഗങ്ങള്‍, പ്രിൻസിപ്പല്‍ വി.ആർ.പളനിസ്വാമി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

