മകരവിളക്ക് മഹോത്സവം ; ശബരിമല നട നാളെ തുറക്കും

  • Home-FINAL
  • Business & Strategy
  • മകരവിളക്ക് മഹോത്സവം ; ശബരിമല നട നാളെ തുറക്കും

മകരവിളക്ക് മഹോത്സവം ; ശബരിമല നട നാളെ തുറക്കും


മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 തിങ്കളാഴ്ച വൈകുന്നേരം 4ന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരി നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 26ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും കാര്യമായ പരാതികള്‍ ഉയര്‍ന്നിട്ടില്ല.

ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം ഏഴിൽ നിന്നും പത്താക്കി ഉയർത്തും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ്തീരുമാനം. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും. വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട് .

മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്.

Leave A Comment