ഗുരുദേവ സോഷ്യൽ സൊസൈറ്റി 92 മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു:

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി 92 മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു:

ഗുരുദേവ സോഷ്യൽ സൊസൈറ്റി 92 മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു:


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 92 മത് ശിവഗിരി തീർത്ഥാടന സമ്മേളനം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു കഴിഞ്ഞ ദിവസം സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ശ്രീമദ് വിശാലാനന്ദ സ്വാമികൾ മുഖ്യാതിഥിയായിരുന്നു.

ശ്രീനാരായണീയ ദർശനങ്ങൾ വത്തിക്കാനിൽ എത്തിച്ച, വത്തിക്കാനിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്ന പ്രമുഖ വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ K.G ബാബുരാജിനെ ചടങ്ങിൽ ആദരിച്ചു.

ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിന്റെ ചടങ്ങുകളിൽ പങ്കെടുക്കുന്ന GSS ചെയർമാൻ സനീഷ് കൂറുമുള്ളിലിന് ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികൾ ധർമ്മപതാക കൈമാറി.

സൊസൈറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മിഥുൻ മോഹൻ, നരേന്ദ്രമോഡി വിചാർ മഞ്ച് വൈസ് പ്രസിഡണ്ടും സാമൂഹ്യപ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരില്‍ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ശ്രീജ സനീഷ് മുഖ്യ അവതാരക ആയ ചടങ്ങിൽ വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

Leave A Comment