2025നെ വരവേൽക്കാൻ ഒരുങ്ങി ലോകം,കൊച്ചിയിൽ വൻ സുരക്ഷാ സന്നാഹം

  • Home-FINAL
  • Business & Strategy
  • 2025നെ വരവേൽക്കാൻ ഒരുങ്ങി ലോകം,കൊച്ചിയിൽ വൻ സുരക്ഷാ സന്നാഹം

2025നെ വരവേൽക്കാൻ ഒരുങ്ങി ലോകം,കൊച്ചിയിൽ വൻ സുരക്ഷാ സന്നാഹം


2025നെ വരവേൽക്കാൻ ഒരുങ്ങി ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക.തുടർന്ന് ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം.

കൊച്ചിയും പുതുവര്‍ഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ്. ജില്ലയിൽ ഫോർട്ട് കൊച്ചിയിൽ കൂടാതെ കാലടിയിലും കാക്കനാടും കൂറ്റൻ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്.ഈ വർഷം ഫോർട്ട് കൊച്ചിയിൽ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നില്ലെങ്കിലും വെളി മൈതാനത്തെ ആഘോഷത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1000 പൊലീസുകാരെ ഇവിടെ വിന്യസിക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ കൺട്രോൾ റൂം തുറക്കുമെന്നും പൊലീസ് അറിയിച്ചു.

Leave A Comment