ബഹ്‌റൈൻ ഇൻഡ്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഇൻഡ്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ ഇൻഡ്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.


ബഹ്‌റൈൻ ഇൻഡ്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസി വിനോദ് കെ ജേക്കബ്, എംബസിയുടെ കൗൺസിലർ സംഘം, അഭിഭാഷകസമിതി എന്നിവർ ഓപ്പൺ ഹൗസിൽ പങ്കെടുത്തു.ഇംഗ്ലീഷ്,ഹിന്ദി , തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപ്പൺ ഹൗസിൽ നിരവധി ഇന്ത്യൻ പൗരന്മാർ അവരുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം തേടി പങ്കെടുത്തു.മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷമാണ് ഓപ്പൺ ഹൗസ് ആരംഭിച്ചത്.ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് 30 ഇന്ത്യൻ തടവുകാർക്ക് പൊതുമാപ്പ് നൽകിയ ബഹ്‌റൈൻ ഭരണാധികാരികൾക്കും അംബാസിഡർ നന്ദി അറിയിച്ചു.

Leave A Comment