കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട കേസിൽ സംഘാടകരായ മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ. പാലാരിവട്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം ഇന്ന് ഉച്ചയ്ക്ക് കീഴടങ്ങിയിരുന്നു.നിഗോഷ് കുമാറിനെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കലൂരിലെ ഡാൻസ് പരിപാടിയിലും പണം ഇടപാടിലും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

