ചങ്ങനാശ്ശേരി അതിരൂപതാ തലവൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടത്തിന് ,പ്രവാസി അപ്പോസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ സ്വീകരണം നൽകി.

  • Home-FINAL
  • Business & Strategy
  • ചങ്ങനാശ്ശേരി അതിരൂപതാ തലവൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടത്തിന് ,പ്രവാസി അപ്പോസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ സ്വീകരണം നൽകി.

ചങ്ങനാശ്ശേരി അതിരൂപതാ തലവൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടത്തിന് ,പ്രവാസി അപ്പോസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ സ്വീകരണം നൽകി.


ചങ്ങനാശ്ശേരി അതിരൂപതയിൽപ്പെട്ട കുടുംബങ്ങളിൽ നിന്നും വിവിധ ലോകരാജ്യങ്ങളിൽ പ്രവാസികളായിക്കഴിയുന്നവർക്കു വേണ്ടിയുള്ള ശുശ്രൂഷാ സംവിധാനമായ പ്രവാസി അപ്പോസ്തോലേറ്റിന്റെ ബഹറിൻ ചാപ്റ്റർ, തുബ്ലി അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ സംഘടിപ്പിച്ച ‘ഇടയനോടൊപ്പം’ എന്ന വിപുലമായ ചടങ്ങിലാണ് അതിരൂപതാ തലവൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം നൽകിയത്. പ്രവാസി അപ്പോസ്തോലേറ്റ് ബഹ്റൈൻ ചാപ്റ്റർ കോഓർഡിനേറ്റർ ഷിനോയ് പുളിക്കൽ അധ്യക്ഷനായ സ്വീകരണ യോഗത്തിൽ സെക്രട്ടറി ജോസഫ് വി.മാത്യൂസ് സ്വാഗതം ആശംസിച്ചു. ബിഷപ്പ് തൻ്റെ അനുഗ്രഹ പ്രഭാഷണത്തിൽ അതിരൂപതയിലെ കുടുംബങ്ങളുടെ സാന്നിധ്യത്തിലും ഒത്തൊരുമയിലും സന്തോഷം പ്രകടിപ്പിച്ചു. പ്രവാസികളായിരിക്കുമ്പോഴും തങ്ങളുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും, അതേസമയം മറ്റു സഭാപാരമ്പര്യങ്ങളോട് സാഹോദര്യം പുലർത്തണമെന്നും വിവിധ മതസമൂഹങ്ങളോട് സഹവർത്തിത്വത്തിൽ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവാലി കത്തീഡ്രൽ റെക്ടർ റവ.ഫാദർ സജി തോമസ് , .ജി സി സി കമ്മിറ്റിയെ പ്രതിനിധീകരിച്ച് സബീൻ കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ചടങ്ങിൽ ബഹ്റൈൻ മീഡിയസിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ഷാജൻ സെബാസ്റ്റ്യൻ, മുൻ പ്രസിഡണ്ടുമാരായ, ചാൾസ് ആലുക്ക, പോൾ ഉറുവത്ത്‌ എന്നിവർ പങ്കെടുത്തു. അതിരൂപതാംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടി. അസി.കോഓർഡിനേറ്റർ ബിജു പി.ജോസഫ് നന്ദി രേഖപ്പെടുത്തിയ പരിപാടിക്ക് പ്രിൻസ് ജേക്കബ്, സന്ദീപ് ജോൺ ,അജീഷ് മണിമല, ജ്യോതിഷ് ജെയിംസ് ,ലിബിൻ ജിബി ജോബി ജോസഫ് ,ഷൈനി ദേവസി, ജിമ്മിച്ചൻ കാവാലം, ജിബി അലക്സ്, മോൻസി മാത്യു,സിബു ജോർജ്,ലിജിൻ ജയ്മോൻ എന്നിവർ നേതൃത്വം നൽകി.

Leave A Comment