കുട്ടിഓണം – ഫോട്ടോ കോണ്ടസ്റ്റ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • കുട്ടിഓണം – ഫോട്ടോ കോണ്ടസ്റ്റ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കുട്ടിഓണം – ഫോട്ടോ കോണ്ടസ്റ്റ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


ഓണാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടിഓണം ഫോട്ടോ കോണ്ടസ്റ്റ് മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മത്സരത്തിൽ അമ്പതിലധികം കുട്ടികൾ പങ്കെടുത്തു.മത്സരത്തിൽ ഇഷിക എസ് ജിതിൻ ഒന്നാം സ്ഥാനം നേടി, ദുനിയ സനോജ് & സിദ്ധാർത്ഥ് ശരത് രണ്ടാം സ്ഥാനവും, അവന്തിക ഭാഗ്യരാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും, പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

കുട്ടിഓണം – ഫോട്ടോ കോണ്ടസ്റ്റ് മത്സരം വിജയകരമാക്കാൻ കെ പി എ മനാമ ഏരിയ കോര്‍ഡിനേറ്റർ ഷമീർ സലീം,കെ പി എ മനാമ ഏരിയ പ്രസിഡൻറ് അനുരാജ്, സെക്രട്ടറി അമീൻ എം എം കണ്ണനല്ലൂര്‍, ട്രഷറർ അഹദ്, ജോയിന്റ് സെക്രട്ടറി അലക്സ്, പ്രവാസി ശ്രീ യൂണിറ്റ് 8 കോര്‍ഡിനേറ്റർ സുമി ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി

Leave A Comment