26- ാം ത് അറേബ്യൻ ഫുട്ബോൾ കപ്പിൽ മുത്തമിട്ട ബഹ്‌റൈൻ ടീമിന് ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ അഭിനന്ദനങ്ങൾ അറിയിച്ചു .ജനിച്ച മണ്ണ് പോലെ അന്നം തരുന്ന നാടിൻ്റെ സുഖ, ദുഃഖങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് പ്രവാസികൾ . ഈ നാടിൻ്റെ വിജയം സ്വന്തം വിജയം പോലെ ആഘോഷിക്കുകയാണ് പ്രവാസി മലയാളികൾ . തുടർന്നുള്ള നാളുകളിലും ഈ രാജ്യത്തിലെ പ്രവാസി മലയാളികൾ ഈ രാജ്യത്തെ ഹൃദയത്തോട് ചേർത്ത് വെയ്ക്കും . ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ , ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ വാർത്ത കുറിപ്പിലുടെ ആശംസ അറിയിച്ചു .

