സിസ്റ്റേഴ്സ് നെറ്റ് വർക്ക്‌ ബഹ്‌റൈൻ ‘വിസ്മയ സന്ധ്യ’ വ്യാഴാഴ്ച ഇന്ത്യൻ ക്ലബ്ബിൽ.താജുദ്ദീൻ വടകര തസ്നി ഖാൻ, സോണി മോഹൻ തുടങ്ങിയവർ പങ്കെടുക്കും

  • Home-FINAL
  • Business & Strategy
  • സിസ്റ്റേഴ്സ് നെറ്റ് വർക്ക്‌ ബഹ്‌റൈൻ ‘വിസ്മയ സന്ധ്യ’ വ്യാഴാഴ്ച ഇന്ത്യൻ ക്ലബ്ബിൽ.താജുദ്ദീൻ വടകര തസ്നി ഖാൻ, സോണി മോഹൻ തുടങ്ങിയവർ പങ്കെടുക്കും

സിസ്റ്റേഴ്സ് നെറ്റ് വർക്ക്‌ ബഹ്‌റൈൻ ‘വിസ്മയ സന്ധ്യ’ വ്യാഴാഴ്ച ഇന്ത്യൻ ക്ലബ്ബിൽ.താജുദ്ദീൻ വടകര തസ്നി ഖാൻ, സോണി മോഹൻ തുടങ്ങിയവർ പങ്കെടുക്കും


സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്‌റൈൻന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ബഹ്‌റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചു നടത്തപ്പെടുന്ന ‘വിസ്മയ സന്ധ്യ’ പ്രോഗ്രാം ജനവരി 9 ന് വ്യാഴാഴ്ച വൈകീട്ട് 7:30 ന് ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറും.പ്രശസ്ത ഗായകൻ താജുദ്ദീൻ വടകര, സിനിമ സീരിയൽ താരം തെസ്നി ഖാൻ, പിന്നണി ഗായിക സോണി മോഹൻ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഡാൻസ് കോമഡി ഷോയും അരങ്ങേറുമെന്ന് സംഘടനാ ഭാരവാഹികൾ ആയ രക്ഷാധികാരി ഷക്കീല മുഹമ്മദ്‌, പ്രസിഡന്റ്‌ ഹലീമ ബീവി, സെക്രട്ടറി മായ അച്ചു എന്നിവർ അറിയിച്ചു. പ്രോഗ്രാമിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തിയ താജുദ്ദീൻ വടകരയെ സിസ്റ്റേഴ്സ് നെറ്റ് വർക്ക് ഭാരവാഹികളും , വിസ്മയ സന്ധ്യ പ്രോഗ്രാം കമ്മറ്റി അംഗങ്ങളും ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു.

 

വിസ്മയ സന്ധ്യ പ്രോഗ്രാം കമ്മറ്റി രക്ഷാധികാരി ഫ്രാൻസിസ് കൈതരാത്ത്, ചെയർമാൻ ഡോ. പിവി ചെറിയാൻ, ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ഇവന്റ് കോഡിനേറ്റർ മണിക്കുട്ടൻ,ഷോ ഡയറക്ടർ മനോജ്‌ മയ്യന്നൂർ,വൈസ് ചെയർമാന്മാരായ ഇ.വി രാജീവൻ,മോനി ഒടിക്കണ്ടതിൽ അബ്ദുൽ സലാം എ പി, സയിദ് ഹനീഫ്, സ്പോൺസർഷിപ് കമ്മറ്റി ചെയർമാൻ സലാം മാമ്പട്ടുമൂല, റിസപ്ഷൻ കമ്മറ്റികൺവീനർ ജേക്കബ് തെക്കുതോട്,മുബീന മൻഷീർ, സുമി ഷമീർ .. വളണ്ടിയർ കമ്മറ്റി അബ്ദുൽ മൻഷീർ, തോമസ് ഫിലിപ്പ്, ദീപ്തി, ഷീന നൗഫൽ,അവതാരകൻ രാജേഷ് പെരുംങ്കുഴി.എന്നിവരാണ് പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ. ഏവരെയും പരിപാടിയിലേയ്ക്ക്സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Leave A Comment