ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം;തൃശൂർ സ്വദേശി പ്രദീപ് ഒമാനിൽ നിര്യാതനായി

  • Home-FINAL
  • Business & Strategy
  • ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം;തൃശൂർ സ്വദേശി പ്രദീപ് ഒമാനിൽ നിര്യാതനായി

ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം;തൃശൂർ സ്വദേശി പ്രദീപ് ഒമാനിൽ നിര്യാതനായി


ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതംമൂലം തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി.തൃശൂർ കരുവന്നൂർ കുടറത്തി വീട്ടിൽ പ്രദീപ് (39) ആണ് മരിച്ചത്. മസ്കത്തിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിന്നിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിതാവ്: തങ്കപ്പൻ. മാതാവ്: തങ്ക. ഭാര്യ: നീതുമോൾ. ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave A Comment