ഒഐസിസി പത്തനംതിട്ടജില്ലാ കമ്മറ്റി വിൻ്റെർ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഒഐസിസി പത്തനംതിട്ടജില്ലാ കമ്മറ്റി വിൻ്റെർ ക്യാമ്പ് സംഘടിപ്പിച്ചു

ഒഐസിസി പത്തനംതിട്ടജില്ലാ കമ്മറ്റി വിൻ്റെർ ക്യാമ്പ് സംഘടിപ്പിച്ചു


ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാഖിറിൽ വച്ച് ശൈത്യക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ ഒഐസിസി കുടുംബാംഗങ്ങളുടെ വിവിധ കലാപാരിപാടികളും , ലൈവ് കുക്കിംഗും ക്യാമ്പിനെ കൂടുതൽ ആകർഷണിയമാക്കി .വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച ക്യാമ്പ് പുലർച്ചെ രണ്ട് മണി വരെ നീണ്ടുനിന്നു . ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ഷാജി ഡാനി നന്ദിയും രേഖപ്പെടുത്തി . യോഗത്തിൽ ഒഐസിസി വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ ,നാഷണൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിമാരായ മനുമത്യു,, സയ്യിദ് എം. സ് , ജീസൺ ജോർജ് , ഷെമിം കെ.സി,വിഷ്ണു കലഞ്ഞൂർ , വിനോദ് ദാനിയേൽ,ജോൺസൺ കല്ലുവിളയിൽ , ജില്ലാ ഭാരവാഹികൾ ആയ ജോൺസൺ . ടി. തോമസ്സ് , അനീഷ് ജോസഫ്, വർഗ്ഗീസ്സ് മാത്യു , കോശി ഐപ്പ് , അനു തോമസ്സ് ജോൺ , സിബി അടൂർ , ബിനു ചാക്കോ ,ഷാജി തിരുവല്ല , ബിബിൻ മാടത്തേത്ത് , ബിനു മാമൻ,ബ്രൈറ്റ് രാജൻ, എന്നിവർ ആശംസ പ്രസംഗം നടത്തി , മോൻസി ബാബു ,സ്റ്റാൻലി അടൂർ, സജി മത്തായി , സുനു കുരുവിള , ജോർജ് യോഹന്നാൻ ,സിജു ഇരവിപേരൂർ , റെജി ചെറിയാൻ , വിനു മഠത്തിൽ, ഷാബു കടമ്പനട് എന്നിവർ നേതൃത്വം നൽകി.

Leave A Comment