കോഴിക്കോട്ടേയ്ക്കുള്ള ഗള്‍ഫ് എയർ സർവിസ് നിർത്തുന്നു. ഏപ്രില്‍ മുതലാണ് ഇത് നടപ്പില്‍ വരുക. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടില്‍ ബുക്കിങുകള്‍ സ്വീകരിക്കുന്നുള്ളു.കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗള്‍ഫ് എയർ സർവിസ് ഏപ്രില്‍ 6 മുതല്‍ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചു.ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സർവിസ് നാലുദിവസമാക്കി കുറച്ചത് യാത്രക്കാർക്ക് വലിയ ബീന്ധിമുട്ട് സൃഷളടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സർവിസ് പൂർണ്ണമായി നിർത്തുന്നത്.

