“വിശ്വാസികൾ ഹൃദയശുദ്ധീകരണത്തോടെ റമദാനെ വരവേൽക്കണം” സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി

  • Home-FINAL
  • Business & Strategy
  • “വിശ്വാസികൾ ഹൃദയശുദ്ധീകരണത്തോടെ റമദാനെ വരവേൽക്കണം” സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി

“വിശ്വാസികൾ ഹൃദയശുദ്ധീകരണത്തോടെ റമദാനെ വരവേൽക്കണം” സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി


വിശുദ്ധ റമദാൻ നമ്മിലേക്ക് വരുന്നതിന് മുമ്പ് തന്നെ റമദാനിലെ ചൈതന്യത്തെ ഏറ്റുവാങ്ങാൻ പാകത്തിൽ പ്രാർത്ഥന കൊണ്ടും നിയ്യത്ത് കൊണ്ടും ഹൃദയ വിശുദ്ധിയോടെ റമദാനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങണമെന്നും ഒരിക്കലും നമ്മെ ആരും ശ്രദ്ധിക്കാനില്ല എന്ന് തോന്നുന്ന സ്വകാര്യ നിമിഷങ്ങളിൽ പോലും മനസ്സ് പിശാചിൻ്റെ കൂടെ സഞ്ചരിക്കാതെ റബ്ബ് നിരന്തരം നമ്മെ ശ്രദ്ധിക്കുന്നുണ്ട് എന്ന തിരിച്ചറിവിലൂടെ ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും. ഒഴുക്കിനനുസരിച്ച് നീന്താതെ ഇച്ചകളോട് നോ പറഞ്ഞ് ഒഴുക്കിനെതിരെ നിലപാട് സ്വീകരിച്ച് ദുൻ യവിയ്യായ ലോകം ആസ്വദിച്ചും ആഘോഷിച്ചും ദുർചിന്തയിൽ മനംമയക്കി ചിന്താശേഷിയെ പണയപ്പെടുത്തരുതെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി പറഞ്ഞു.സമസ്ത ബഹ്റൈൻ ഇസ്തിഖ്ബാൽ റമളാൻ ബഹുജന സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു തങ്ങൾ.സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ബഹുജന സംഗമം ഉൽഘാടനം ചൈയ്തു.സമസ്ത വർക്കിങ്ങ്: പ്രസിഡൻ്റ് വി.കെ കുഞ്ഞിമുഹമ്മദാജി അദ്ധ്യക്ഷത വഹിച്ചു.മുബശ്ശിർ തങ്ങൾക്കുള്ള സമസ്ത ബഹ്റൈനിൻ്റെ ആദരം ബിസ്ത് അണിയിച്ച്.ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങളും മൊമൻ്റൊ നൽകി ബഹ്റൈൻ സമസ്ത ട്രഷറർ എസ്.കെ നൗഷാദും നിർവഹിച്ചു.സമസ്ത ഏരിയ കമ്മിറ്റികളും ബഹ്റൈൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും എസ്.കെ.എസ്.എസ്.നേതാക്കളും തങ്ങൾക്ക് സ്നേഹാദരവുകൾ നൽകി സമസ്ത ഓർഗനൈസിങ്ങ് സെക്രട്ടറി മജീദ് ചോലക്കോട് കേന്ദ്ര നേതാക്കളായ സയ്യിദ് യാസർ ജിഫ്രി തങ്ങൾ
മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ ഹാഫിള് ശറഫുദ്ധീൻ മൗലവി ഹംസ അൻവരി,ഷഹീം ദാരിമി,ലത്വിഫ് പയന്തോങ്ങ്,റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ,നേതാക്കളായ ബഷീർ ദാരിമി,അശ്റഫ് അൻവരി ചേലക്കര എസ്.കെ.എസ്.എസ് എഫ് ജനറൽ സെക്രട്ടറി,നവാസ് കുണ്ടറ തുടങ്ങിയവർ സംബന്ധിച്ചു,സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി,എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും,ജോ:സെക്രട്ടറി കെ.എം.എസ് മൗലവി പറവണ്ണ നന്ദിയും പറഞ്ഞു.

Leave A Comment