2 വര്‍ഷത്തെ ബഹ്റിൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ഗൾഫ് മാധ്യമം ബ്യൂറോ ചീഫുമായ ബിനീഷ് തോമസിന് ബിഎംസി യാത്രയയപ്പ് നൽകി. ബഹ്റിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ആശംസകൾ നേർന്നു സംസാരിക്കുകയും ബിഎംസി യുടെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

ബഹ്‌റൈനിലെ വാർത്ത ഇടങ്ങളിലെ നിറ സാനിധ്യമായിരുന്നു ബിനീഷ് എന്നും, അസ്സോസ്സിയേഷൻ ഉൾപ്പടെയുള്ള എല്ലാവരുടെയും വാർത്തകൾ തക്കസമയത് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏറെ ശ്രെദ്ധ പുലർത്തിയിരുന്നുയെന്നും അദ്ദേഹത്തിൻ്റെ തുടർന്നുള്ള മാധ്യമ പ്രവർത്തനത്തിൽ എല്ലാ ആശംസകളും നേരുന്നുവെന്ന് ഫ്രാൻസിസ് കൈതാരത് പറഞ്ഞു.ബഹ്‌റൈൻ മിഡിയാ സിറ്റി ഒരുക്കിയ ഊഷ്മളമായ യാത്രയയപ്പിനു ബിനീഷ് തോമസ് നന്ദിപറഞ്ഞു.ചടങ്ങിൽ ബി എം സി എക്സിക്യൂട്ടിവ് മാനേജർ ജെമി ജോൺ ,അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അഭിജിത് ജോസഫ് ,സംഗീത അധ്യാപകൻ ഹരിപ്പാട് സുധീഷ് ,രാജേഷ് പെരുങ്ങുഴി,ബിഎംസി മിക്സ് മസാല അവതരിപ്പിക്കുവാൻ എത്തിയ ക്ലാസിക് കോർഡ്സ് അംഗങ്ങളും പങ്കെടുത്തു.

