ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ BVK കണക്ട് എന്ന ആഘോഷ പരിപാടി കലവറ പാർട്ടി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. നൂറ്റന്പതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിക്ക് കുടുംബാംഗങ്ങളുടെ പ്രകടനങ്ങൾക്കു പുറമെ ബഹ്റൈനിലെ പ്രശസ്തരായ കലാകാരന്മാരുടെ നൃത്തങ്ങൾ, ഗാനമേള, തുടങ്ങിയവ അരങ്ങിൽ നിറഞ്ഞാടി. വൈകീട്ട് ആറു മണിക്ക് തുടങ്ങിയ കലാവിരുന്നിനു ശേഷം വിഭവ സമൃദ്ധമായ രാത്രി ഭക്ഷണവും ഒരുകീരുന്നു. പരിപാടിയിലെ പ്രധാന അതിഥിയായി എത്തിച്ചേർന്ന പ്രമുഖ സീരിയൽ സിനി ആർട്ടിസ്റ്റ് ലയ റോബിനുള്ള ഉപഹാരം മുഖ്യ രക്ഷാധികാരി റഹീം ആതവനാട് കൈമാറി. കൂട്ടായ്മ അംഗങ്ങളായ അറേബ്യൻ ബ്രോസ്റ്റഡ് നാസർ, എ ആൻഡ് ബി ട്രേഡിങ്ങ് ഹമീദ്, സിൽവോ ജ്വല്ലറി വാഹിദ് തുടങ്ങിയവർ കലാകാരന്മാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവാസ ജീവിതത്തിനിടയിൽ നിർബന്ധമായും ഒരു ചെറിയ സ്വത്തുവകയെങ്കിലും സ്വന്തം പേരിൽ കരുതണം എന്ന് വന്നു ചേർന്നവരോട് ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ചെമ്പൻ ജലാൽ പറഞ്ഞു.
പ്രോഗ്രാം കോർഡിനേറ്റർ ബിലാൽ, റിഷാദ് വാഴക്കോടൻ റഷീദ് ബുർഹമാ തുടങ്ങിയവർ നിയന്ത്രിച്ചു. പ്രസിഡന്റ് മുനീർ ഒറവക്കോട്ടിലിൻറെ അധ്യക്ഷതയിൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതവും, രക്ഷാധികാരി ഉമ്മർഹാജി ചേനാടൻ, അഹമ്മദ് കുട്ടി തുടങ്ങിയവർ ആശംസകളും, ഫാസ് ഫസൽ നന്ദിയും പറഞ്ഞു.

