എസ് എൻ സി എസ് റിഫ ഏരിയ (കുമാരനാശാൻ ഏരിയ യൂണിറ്റ് )പ്രവർത്തനോത്ഘാടനം നടന്നു.വെള്ളിയാഴ്ച (24/01/2025) വൈകിട്ട് 7.30 ന് എസ് എൻ സി എസ് സിൽവർജൂബിലി ഹാളിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി മോഹനൻ സി സ്വാഗതം പറഞ്ഞു.ഏരിയ കൺവീനർ സുനിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ സൗഖ്യ ആയുർവേദ സെന്റർ ഡോക്ടർ ലക്ഷ്മി രാധാകൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു.ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ,റിഫ യൂണിറ്റ് രക്ഷാധികാരി സുരേഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു,കൂടാതെ സിനിമ സീരിയൽ താരം നിസാം സാഗർ അവതരിപ്പിച്ച മിമിക്സ് പരേടും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. അജീഷ് കെ പരിപാടിയുടെ മുഖ്യ അവതാരകൻ ആയിരുന്നു. ചടങ്ങിന് അസ്സിറ്റൻ്റ് ട്രഷറർ അജികുമാർ K G നന്ദി രേഖപ്പെടുത്തി.

