പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി

  • Home-FINAL
  • Business & Strategy
  • പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി


ന്യൂ ഇന്ത്യൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ സീനിയേഴ്‌സിന് ഉജ്ജ്വലമായ യാത്രയയപ്പ് നൽകി.

ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ സ്കൂൾ ചെയർമാൻ ഡോ.ജാൻ.എം.ടി തോട്ടു മാലിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ജെമി തോട്ടുമാലിൽ തോമസ്, ഡയറക്ടർ ജോബി .കെ. അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.ചടങ്ങിൽ പ്രിൻസിപ്പൽ കെ. ഗോപിനാഥ മേനോൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു .ജീവിത പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യണമെന്ന് ഉപദേശിച്ചു .സ്കൂൾ ചെയർമാൻ വിദ്യാർത്ഥികൾക്ക് ഭാവിവിജയത്തിനായി ആശംസകൾ നേർന്നു.

ഡയറക്ടർ വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിൽ അർപ്പണ മനോഭാവം ഉയർത്തിപ്പിടിക്കാൻ ഉപദേശിച്ചു.വൈസ് പ്രിൻസിപ്പൽമാരും ഹെഡ്ടീച്ചറും ബോർഡ്പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിന് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ സീനിയേഴ്സിനായി മിന്നുന്ന നൃത്തനൃത്യങ്ങൾ, വിവിധതരം ഗെയിമുകൾ,വീഡിയോപ്രദർശനങ്ങൾ എന്നിവ അവതരിപ്പിച്ചു.പിന്നീട് ഏവരും ആകാംക്ഷയോടെ കാത്തിരുന്ന എൻ.ഐ.എസ് 2024- 2025 പ്രിൻസ്,പ്രിൻസസ് ഫലപ്രഖ്യാപനം നടന്നു.റയാൻ ജോസഫ് എബ്രഹാം, അലീന റീജൻ വർഗീസ് എന്നിവർ യഥാക്രമം പ്രിൻസ്, പ്രിൻസസ് പദവികൾ കരസ്ഥമാക്കി.

സ്കൂൾ ഹെഡ് ഗേൾ ഇഫ്രത്ത് മറിയം ഷംസീർ സ്കൂളിലെ തങ്ങളുടെ രസകരമായ ഓർമ്മകൾ പങ്കുവച്ചു .

ജീവിത വിജയങ്ങൾ നേടുന്നതിന് തങ്ങളെ പ്രാപ്തരാക്കിയ സ്കൂളിനോടുള്ള സ്നേഹവും നന്ദിയും സ്കൂൾ ഹെഡ് ബോയ് അശ്വന്ത് പ്രകടിപ്പിച്ചു.

Leave A Comment