ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ചരിത്രത്തെ ആസ്‌പദമാക്കി ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ സിബു ജോർജ്, ജൊഹാൻ സിബു (ടീം ഇൻഡസ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ചിത്തിര എന്നാഴിയിൽ, അധ്വിക് (ടീം ഗംഗ), സജിത സതീശൻ, അനുവിന്ദ് (ടീം നർമദ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം (ട്രോഫി, ഗാന്ധിജിയുടെ ആത്മകഥ, ക്യാഷ് പ്രൈസ് ) ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത് നിർവഹിച്ചു.

ഒഐസിസി തൃശൂർ ജില്ലാ പ്രസിഡന്റ് പി.ടി. ജോസഫ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്സൺ മഞ്ഞളി സ്വാഗതതം പറഞ്ഞു. പരിപാടികൾക്ക് ജോയ്സൺ ദേവസി,ബെന്നി പാലയൂർ എന്നിവർ നേതൃത്വം നൽകി.ഒഐസിസി നേതാക്കളായ ബിനു കുന്നാന്തനം, ബോബി പാറയിൽ, സയ്യിദ്. എം. എസ്, ലത്തീഫ് ആയഞ്ചേരി, ജവാദ് വക്കം, സൽമാനുൽ ഫാരിസ്, അലക്സ് മഠത്തിൽ, നെൽസൺ വർഗീസ് തുടങ്ങിയവർ ആശംസകൾ പറഞ്ഞു.ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ വളരെ വ്യത്യസ്തയോടെ അവതരിപ്പിച്ച പരിപാടി മത്സരാർഥികളിലേക്കും കാണികളിലേക്കും അറിവിന്റെ പുതിയ വാതായനം തുറന്നുവെച്ചു.

ചടങ്ങിന് വൈസ് പ്രസിഡന്റ് ഡിന്റോ ഡേവിഡ് നന്ദി പറഞ്ഞു.

