ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിച്ച “Madan Fitness WoW MoM” 2025 റിയാലിറ്റി ഷോ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു.സിനിമാതാരം ഗായത്രി അരുൺ മുഖ്യാതിഥിയായും,രമ്യ മദൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു.
ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിച്ച “Madan Fitness WoW MoM” 2025 റിയാലിറ്റി ഷോ ജനുവരി 30 വൈകിട്ട് സമാജം ഡിജെ ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സിനിമാതാരം ഗായത്രി അരുൺ മുഖ്യാതിഥിയായും, രമ്യ മദൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു.അഞ്ചു മുതൽ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികളും അമ്മമാരും മാറ്റുരച്ച ഈ റിയാലിറ്റി ഷോ ഏഴ് റൗണ്ടുകളിലായാണ് അരങ്ങേറിയത്. ടാലന്റ് റൗണ്ട്, സിനിമാറ്റിക് റൗണ്ട്, ഫാമിലി സ്റ്റേജ്, മൈ ഡ്രോപ്പ്, Dazzling Due fashion round, ക്വസ്റ്റ്യൻ എയർ റൗണ്ട്കളിൽ കൂടെ, ഫിനാലെയിൽ എത്തിയ മത്സരാർത്ഥികൾ അവരുടെ കഴിവുകൾ കൊണ്ട് സദസ്സിനെ അത്ഭുതപ്പെടുത്തി.മത്സരാർത്ഥികൾ: അഞ്ജു പിള്ള, പ്രതിക് പിള്ള, ശ്രീകല രാജേഷ്, ആശ്വിന് ശേഖർ , ബബിത ജഗദീഷ്, അമലു ജഗദീഷ്, സുമി ഷമീർ, അഡം മുഹമ്മദ് ഷമീർ, റൂബി ജിനു, സാൻഡ്ര ജിനു, സാന്തി ശ്രീകുമാർ, ശ്രേഷ്ഠ ശ്രീകുമാർ, അഞ്ജു പ്രസാദ്, ഐശ്വര്യ മഹേഷ്, സന്ധ്യ ജയരാജ്, സിദ്ധാർത്ഥ് ജയരാജ്, നിത ജിതിൻ, അതിഥി നിക്കു, സൗമ്യ സജിത്, സാത്വിക സജിത്.
* സൗമ്യ സജിൻ, സാത്വിക സജിൻ WoW MOM Winner,
* സംധ്യ ജയരാജ്, സിദ്ധാർത്ഥ് ജയരാജ് WoW MOM 1st Runner Up,
* നിത ജിതിൻ, അതിഥി നിക്കു WoW MOM 2nd Runner Up.
കുട്ടികളുടെ വിഭാഗത്തിൽ സിദ്ധാർത്ഥ് ജയരാജ് “ചൈൽഡ് എതിനിക് അവാർഡ്”, “പാർട്ടി വെയർ അവാർഡ്”, “കോൺഫിഡന്റ് ചൈൽഡ് അവാർഡ്” എന്നിവ നേടി ശ്രദ്ധേയനായി. മുതിർന്നവരുടെ വിഭാഗത്തിൽ അഞ്ജു പിള്ള “എതിനിക് വെയർ മോം” പുരസ്കാരവും, നിത ജിതിൻ “പാർട്ടി വെയർ മോം” പുരസ്കാരവും, സന്ധ്യ ജയരാജ് “കോൺഫിഡന്റ് മോം” പുരസ്കാരവും സ്വന്തമാക്കി.ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് അധ്യക്ഷത വഹിച്ചു.വനിതാവേദി സെക്രട്ടറി ജയാ രവി കുമാർ സ്വാഗതം പറഞ്ഞു.സമാജം ആക്ടിംഗ് പ്രസിഡന്റ് ദിലീഷ് കുമാർ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ നേർന്നു. വനിതാ വിഭാഗം എന്റർടൈൻമെന്റ് സെക്രട്ടറി വിജിന സന്തോഷ് നന്ദി പ്രകാശിപ്പിച്ചു

