വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

  • Home-FINAL
  • Business & Strategy
  • വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


ഭാരത് പ്യാരാ ദേശ് ഹമാരാ എന്ന് പേരിട്ട പരിപാടി സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്നു. അനുഷ്മ പ്രശോഭു അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി ആയിഷ സ്വാഗതം ആശംസിച്ചു. പ്രശസ്ത ആർട്ട് ഡയറക്ടർ ശ്രീ വികാസ് സൂര്യ, അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ജിൽഷ അരുൺ ,ബഹ്റൈനിലെ അറിയപ്പെടുന്ന മജീഷ്യനും സംഘാടകനും കൂടിയായ അശോക് ശ്രീശൈലം വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡണ്ട് സിബി കെ കുര്യൻ, വോയിസ് ഓഫ് ട്രിവാൻഡ്രം എക്സിക്യൂട്ടീവ് അംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.ചിത്രരചന മത്സരത്തിൽ വിജയികളായവർക്കു സർട്ടിഫിക്കറ്റും ട്രോഫിയും നൽകി. കുട്ടികളുടെ രചനകൾ മികച്ചവയായിരുന്നു എന്നു ജെഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു.ചിത്രരചന മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകി.

തുടർച്ചയായ രണ്ടാം വർഷമാണ് വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഇതിന് നേതൃത്വം നൽകിയ പ്രോഗ്രാം കൺവീനഴ്സ് സന്ധ്യ, പ്രിയങ്ക മണികണ്ഠൻ എന്നിവരെ വോയിസ് ഓഫ് ട്രിവാൻഡ്രം എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു.

Leave A Comment