മൈത്രി ബഹ്റൈന്റെ കുടുംബാംഗങ്ങൾക്കു വേണ്ടി സഖീറിൽ വച്ച് വിന്റർക്യാമ്പും ഇന്ത്യയുടെ 76-മത് റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു.ചടങ്ങിൽ പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും, രക്ഷാധികാരി സയ്യിദ് റമദാൻ നദ്വി റിപ്പബ്ലിക് ദിന സന്ദേശവും നൽകി. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തകർക്കുവാനുള്ള ഗൂഡ ശ്രമത്തെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ചെറുക്കണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ,ചീഫ് കോർഡിനേറ്റർ സുനിൽ ബാബു,അസിറ്റന്റ് ട്രെഷർ ഷാജഹാൻ, ജോയിന്റ് സെക്രട്ടറിമാരായ ഷബീർ ക്ലാപന, ഷിബു ബഷീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാം തേവലക്കര, രജബുദ്ദീൻ, നൗഷാദ് തയ്യിൽ, ഷിറോസ്, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, മെമ്പർ ഷിപ്പ് കൺവീനർ അബ്ദുൾ സലീം , മുൻ ട്രെഷറർ അനസ് കരുനാഗപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥാപക അംഗം നിസാർ കൊല്ലം, മുൻ പ്രസിഡന്റ് ഷിബു പത്തനം തിട്ട എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ട്രഷറർ അബ്ദുൾബാരി നന്ദിയും പറഞ്ഞു.
തുടർന്ന് കോ -ഓർഡിനേറ്റർ സുനിൽ ബാബുബിന്റെ നേതൃത്വത്തിൽ മൈത്രി കുടുംബാങ്ങൾക്ക് വേണ്ടി വിവിധ വിനോദ പരിപാടികളും ക്വിസും നടത്തി. വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

