ഐ.വൈ.സി.സി ബഹ്റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ ഹൂറ അൽ തീൽ മൈതാനത്ത് വെച്ച് നടന്ന ” കേരള കപ്പ് പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് ” ബഹ്റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജന്നാഹി എം പി ഉത്ഘാടനം ചെയ്തു.

ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ 8 പ്രമുഖ ഫുട്ബോൾ ടീമുകൾ അണിനിരന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റാണ് കേരള ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചു രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചത്.

സാമൂഹിക പ്രവർത്തകരായ സയ്യിദ് ഹനീഫ, മജീദ് തണൽ, എം.സി.എം.എ പ്രസിഡന്റ് സലാം മമ്പാട്ടുമൂല എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.ടൂർണമെന്റ് ജനറൽ കൺവീനർ റിനോ സ്കറിയ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, കോർ ഭാരവാഹികൾ, എക്സിക്യൂട്ടീവ്, വിവിധ ഏരിയ ഭാരവാഹികൾ, വനിത വിംഗ് പ്രതിനിധികൾ നേതൃത്വം നൽകി. രമ്യ റിനോ പരിപാടി അവതാരികയായിരുന്നു. ഷമീർ പൊന്നാനി കമെന്ററി അവതരിപ്പിച്ചു.

