കനോലി നിലമ്പൂർ പാട്ടുത്സവം വെള്ളിയാഴ്ച

കനോലി നിലമ്പൂർ പാട്ടുത്സവം വെള്ളിയാഴ്ച


കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ നിലമ്പൂർ പാട്ടുത്സവം വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ബിഎംസിയിൽ വെച്ച് സംഘടിപ്പിക്കുന്നു.സിനിമ സീരിയൽ കോമഡി രംഗത്തെയും ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാരുടെയും കലാപ്രകടങ്ങൾ അരങ്ങേറും. ബഹ്‌റൈനിലെ സാമൂഹിക സംഘടനാ നേതാക്കന്മാരും പരിപാടിയിൽ സംബന്ധിക്കുമെന്ന് പ്രസിഡന്റ്‌ അൻവർ നിലമ്പുർ, സെക്രട്ടറി സുബിൻ ദാസ്, ട്രെഷറർ അനീസ് ബാബു, ജനറൽ കൺവീനർ അദീബ് ചെറുനാലകത്ത്, പ്രോഗ്രാം കൺവീനർ വിജേഷ് ഉണ്ണിരാജൻ എന്നിവർ അറിയിച്ചു.പ്രോഗ്രാമിന് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകും. ഏവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു

Leave A Comment