ഹാശിമിയ്യ ബഹ്റൈൻ കമ്മിറ്റി രൂപീകരിച്ചു.

ഹാശിമിയ്യ ബഹ്റൈൻ കമ്മിറ്റി രൂപീകരിച്ചു.


ഗുദൈബിയ ഐ സി എഫ് ഓഫീസിൽ ചേർന്ന ഹാശിമിയ്യ സിൽവർ ജൂബിലി പ്രചരണ സംഗമത്തിൽ വച്ച് ഹാശിമിയ്യ ബഹ്റൈൻ കമ്മറ്റി രൂപീകരിച്ചു. പ്രസിഡന്റ് എം ശംസുദ്ദീൻ സഖാഫി കൊല്ലം,സെക്രട്ടറി എ ആർ ബുഖാരി ക്ളാപ്പന, ട്രഷറർ സി എച് അഷ്റഫ് ഹാജി കോഴിക്കോട് എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്കൂട്ടീവ് അംഗങ്ങളായി വി എം ബഷീർ, ഷുഐബ് നിസാർ കൊല്ലം, ആർ മുഹമ്മദ് സാലിഹ്, എം എ റഈസ്, അബ്ദുൽ സത്താർ മണപ്പള്ളി, എ അബ്ദുൽ കരീം, എൻ കെ അബൂബക്കർ എന്നിവരാണ്. എം ശംസുദ്ദീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങു സി എച് അഷ്റഫ് ഹാജി ഉദ്ഘാടനം ചെയ്തു. ഹാശിമിയ്യ ജനറൽ സെക്രട്ടറി ഉസ്താദ് പി കെ ബാദ്ഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

Leave A Comment