മെക്കാനിക്സ് വെൽനെസ്സ് ക്ലിനിക്കിന് തുടക്കമായി

  • Home-FINAL
  • Business & Strategy
  • മെക്കാനിക്സ് വെൽനെസ്സ് ക്ലിനിക്കിന് തുടക്കമായി

മെക്കാനിക്സ് വെൽനെസ്സ് ക്ലിനിക്കിന് തുടക്കമായി


കാസ്ട്രോൾ മാഗ്നാടെക്ക് ബഹ്‌റൈൻ അൽ കുവൈത്തിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലെ ഗാരേജ്,വർക്ക്ഷോപ്പ് കാസ്ട്രോൾ ഔട്ട് ലെറ്റുകൾ എന്നിവടങ്ങളിൽ അൽഹിലാൽ ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മെക്കാനിക്സ് വെൽനെസ്സ് ക്ലിനിക്ക്”ന് തുടക്കമായി. മുഹറഖിലെ അൽ കുവൈത്തി കാസ്ട്രോൾ ഔട്ലെറ്റിൽ നടന്ന ചടങ്ങിൽ ആണ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തത് . അൽ കുവൈത്തി ഡയറക്ടർമാരായ ഫവാസ് അൽ കുവൈത്തി,അലി യൂസഫ് അൽ കുവൈത്തി ,അൽ കുവൈത്തി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ എന്നിവരും അൽ ഹിലാൽ സിഇഓ ഡോ.ശരത്ത്, അൽ ഹിലാൽ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വർക്ക് ഷോപ്പുകളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ അടുത്ത് നേരിട്ടെത്തി ഷുഗർ,പ്രഷർ എന്നിവ പരിശോധിക്കുകയും അവർക്ക് ഇളവുകളോടെയുള്ള പരിശോധനാ സംവിധാനം ഒരുക്കുകയുമാണ് ഈ ക്യാംപെയിനിലൂടെ നടത്തുന്നത്.

പരിശോധന നടന്നവർക്കുള്ള ആദ്യ പ്രിവിലേജ് കാർഡ് ഡോ ശരത്ത് കൈമാറി.

ബഹ്‌റൈനിലെ സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖ ആശുപത്രിയുമായി സഹകരിച്ച് കാസ്ട്രോൾ ജീവനക്കാർക്കും വർക്ഷോപ്പ് തൊഴിലാളികൾക്കും ഇത്തരം ഒരു ക്യാംപെയിൻ ഒരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അൽ കുവൈത്തി കമ്പനി ഡയറക്ട്രമാരായ ഫവാസ് അൽ കുവൈത്തി,അലി യൂസഫ് അൽ കുവൈത്തി എന്നിവർ പറഞ്ഞു.

ലോകോത്തര ബ്രാൻഡ് ആയ കാസ്ട്രോളുമായി സഹകരിച്ച് ഈ പരിപാടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് അൽ ഹിലാൽ സി ഇ ഓ ഡോ ശരത്, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ആസിഫും പറഞ്ഞു. ചടങ്ങിൽ വെൽനെസ്സ് ക്യാമ്പയിൻ ബഹ്‌റൈൻ കോർഡിനേറ്റർ രാജീവ് വെള്ളിക്കോത്ത്, അൽ ഹിലാൽ മാർക്കറ്റിങ് ഹെഡ് ഉണ്ണി, അൽ കുവൈത്തി മാർക്കറ്റിങ് ജീവനക്കാരായ ഹാരിസ്,മുഹമ്മദ്‌ അജ്മൽ, ബാലു , എന്നിവരും സംബന്ധിച്ചു.

ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിലെ കാസ്ട്രോൾ ഔട്ലെറ്റുകളിലും വർക്ഷോപ്പുകളിലും അടുത്ത പത്ത് ദിവസങ്ങളിൽ ക്യാംപെയിൻ തുടരും.

Leave A Comment