യുഎൻഐബി ബഹ്‌റൈനിലെ നാഷണൽ ആക്ഷൻ ചാർട്ടർ ഇവന്റിൽ പങ്കെടുത്തു

  • Home-FINAL
  • Business & Strategy
  • യുഎൻഐബി ബഹ്‌റൈനിലെ നാഷണൽ ആക്ഷൻ ചാർട്ടർ ഇവന്റിൽ പങ്കെടുത്തു

യുഎൻഐബി ബഹ്‌റൈനിലെ നാഷണൽ ആക്ഷൻ ചാർട്ടർ ഇവന്റിൽ പങ്കെടുത്തു


യുണൈറ്റഡ് നേഴ്സസ് ഓഫ് ഇന്ത്യ ബഹ്‌റൈൻ (യുഎൻഐബി ) ബഹ്‌റൈനിലെ നാഷണൽ ആക്ഷൻ ചാർട്ടർ ഇവന്റിൽ പങ്കെടുത്തു. എംപി മുഹമ്മദ് ഹുസൈൻ ജനാഹിയുടെ രക്ഷാകർതൃത്വത്തിൽ, ക്യാപിറ്റൽ ഗവർണറേറ്റ് സഹകരിച്ചാണ് ഫെബ്രുവരി 14, 15 തിയതികളിൽ പരിപാടി നടന്നത്.

ബഹ്‌റൈനിലെ ഉൽപാദന കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനുള്ള ഒരു വലിയ വേദിയായി നാഷണൽ ആക്ഷൻ ചാർട്ടർ ഇവന്റ് മാറി.പരിപാടിയുടെ ഭാഗമായി സാംസ്കാരിക പരിപാടികളും വിവിധ ഇനം സ്റ്റാളുകളും ഉണ്ടായിരുന്നു .യുഎൻഐബി യുടെ സ്റ്റാളും ഉണ്ടായിരുന്നു.യുഎൻഐബി സംഘാംഗങ്ങളുടെ കഠിനാധ്വാനവും ഏകോപനവും ഇവന്റിനെ സമ്പന്നമാക്കി. പ്രസിഡന്റ ലിതാ മറിയം,ജനറൽ സെക്രട്ടറിഅനു ,പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് അപർണ, ഷെറിൻ ,ജെയ്‌സി, വിച്ചു,സുചിത്ര,സുതാര,ലൗലി,ഷേർലി,ആരോമൽ എന്നിവരുടെ സമർപ്പണം അഭിനന്ദനാർഹമാണ്.പ്രോഗ്രാമിന്റെ പ്രധാന സ്പോൺസർ ആയി Printmax salmaniya യൊടും സംഘാടകരോടും യുഎൻഐബി ഹൃദയപൂർവ്വം നന്ദി അറിയിച്ചു. സാമൂഹ്യ ക്ഷേമത്തിനായി യുഎൻഐബി തുടർന്നും പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി.

Leave A Comment