സാംസ കിഡ്സ് വിങ്ങിന്റെ പുതിയ സാരഥികൾ ചുമതല ഏറ്റു. 21/2/25 വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് സൽമാനിയ കലവറ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി സിഎസ്ഐ ചർച്ച് വികാരി ബഹു.റവറന്റ് ഫാദർ അനൂപ് സാം പങ്കെടുത്തു. ജനറൽ സെക്രട്ടറി അനിൽകുമാർ ഏ വി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷപദം അലങ്കരിച്ചു. കിഡ്സ് വിംഗ് കൺവീനർ മനീഷ് പൊന്നോത്ത് ആമുഖപ്രഭാഷണം നടത്തി, പുതിയ ഭാരവാഹികളെ ജോയിന്റ് കൺവീനർ ഇൻഷാ റിയാസ് പരിചയപ്പെടുത്തി.തുടർന്ന് വിശിഷ്ട വ്യക്തി ഫാദർ അനൂപ് സാം പുതിയ ഭാരവാഹികൾക്ക് ബാഡ്ജ് അണിയിച്ച് സ്ഥാനപദം ഏൽപ്പിക്കുകയും ചെയ്തു

.പ്രസിഡന്റ് മാസ്റ്റർ- നാദരൂപ് ഗണേഷ്, വൈസ് പ്രസിഡന്റ് മിസ് – ആൻവിയാ സാബു, സെക്രട്ടറി മിസ് – ഫിയോന സതീഷ്, ജോയിന്റ് സെക്രട്ടറി മിസ് – ഡൈന സോവിൻ, ട്രഷറർ മാസ്റ്റർ -ധ്യാൻ മുരളീകൃഷ്ണൻ എന്നിവർ പുതിയ സ്ഥാനപദം ഏൽക്കുകയും ഇവർക്ക് സാംസ പ്രസിഡന്റ് സത്യ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.

സാംസ കിഡ്സ് വിങ്ങിലെ മറ്റ് അംഗങ്ങൾക്ക് ഉപദേശക സമിതി അംഗം വത്സരാജ് കുയിമ്പിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കുഞ്ഞുങ്ങളുടെ ചിത്രരചന പ്രദർശനം ശ്രദ്ധേയമായിരുന്നു . കുട്ടികളുടെ ക്രിയാത്മക കഴിവുകൾ നേരിൽകണ്ട് വിലയിരുത്തിയ ഫാദർ അവർക്ക് വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും അറിയിക്കുകയുണ്ടായി.തുടർന്ന്കുട്ടികൾക്കൊപ്പം മുതിർന്നവരുമായി സംവദിച്ച അദ്ദേഹം പകർന്ന സ്ട്രെസ് റിലീസ് ടെക്നിക് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നവ്യനുഭവവും ഉന്മേഷവും ഉളവാക്കി. ആദര സൂചകമായി കിഡ്സ് വിംഗ് നേതൃത്വം സാംസയുടെ സ്നേഹോപഹാരം ഫാദറിന് കൈമാറി. മാസ്റ്റർ ധ്യാൻ മുരളീകൃഷ്ണനും കൂട്ടുകാരും നടത്തിയ ചായക്കട കുട്ടികളിൽ വരുമാന ശീലം ഉണർത്തുന്ന ഒരു വേദിയായി. കുട്ടികളുടെ വ്യത്യസ്തയിനം പരിപാടികൾക്കും സദസ് സാക്ഷിയായി. മാസ്റ്റർ ആദിനാഥ് ഒരുക്കിയ ഡ്രം പെർഫോമൻസ് ശ്രദ്ധേയമായി. സ്ത്രീധനം എന്ന ദുരാചാരത്തെ ആസ്പദമാക്കി ശ്രദ്ധേയമായ മോണോആക്ട് അവതരിപ്പിച്ച ആൻവിയാ സാബു ആസ്വാദക മനസ്സുകളെ സമകാലീന സംഭവങ്ങളിലേക്ക് അക്ഷരാർത്ഥത്തിൽ കൂട്ടിക്കൊണ്ടുപോയി.. നന്നായി ചടങ്ങ് നിയന്ത്രിച്ച കുമാരി ഗൗരി ബിജു, വ്യത്യസ്തങ്ങളായ നൃത്തങ്ങൾ അവതരിപ്പിച്ച ആത്മിക, ആദ്രിക അലങ്കൃത, റിക്സ എന്നിവർ ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് കൊച്ചുമ്മൻ,മുരളികൃഷ്ണൻ,ട്രഷറർ റിയാസ് കല്ലമ്പലം, ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ്, സെക്രട്ടറി അപർണരാജ്, എന്റർടൈൻമെന്റ് സെക്രട്ടറി നിർമ്മല ജേക്കബ്, വൈസ് പ്രസിഡന്റ് ദിലീപ് കുമാർ,മെമ്പർഷിപ് സെക്രട്ടറി വിനീത്,ചാരിറ്റി കൺവീനർ സോവിൻ തോമസ്, മുൻ ജനറൽ സെക്രട്ടറി സതീഷ് പൂമന യ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. സിത്താര മുരളി, സുധി ചിറക്കൽ, ധന്യ, രജിഷ,അജിമോൾ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫോട്ടോ കവറേജ് സുനിൽ നീലച്ചേരിയും ആദർശും രാജൻ മാളൂരും കൈകാര്യം ചെയ്തു. കുമാരി സ്മൃതി രാജ് കുമാറിന്റെ നന്ദി പ്രകാശനത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു

