ബഹ്റൈനില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, ഡല്‍ഹി എന്നിവടേക്കും തിരിച്ചുമുള്ള സമ്മർ സീസണ് ഫ്ലൈറ്റുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.ബഹ്റൈൻ-തിരുവനന്തപുരം ഫ്ലൈറ്റ് വരുന്ന മാർച്ച് ആറ് മുതല്‍ 15 വരെയുള്ള നാല് സർവീസുകളും, ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാർച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള ചൊവ്വ, ബുധൻ ദിവസങ്ങളിലെ സർവീസുകളുമാണ് റദ്ദാക്കിയത്.ഗള്‍ഫ് എയർ സർവീസുകള്‍ വെട്ടിച്ചുരുക്കിയതും എയർ ഇന്ത്യ എക്സ്പ്രസ് സമ്മർ സീസണ് സർവീസ് റദ്ദാക്കുന്നതും ഒഴിവുകാലം അടുത്തത്തിനാൽ പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി

