നിയമ ലംഘനം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 170 ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാന ഇരു ചക്ര വാഹനങ്ങളും പിടിച്ചെടുത്തു.

  • Home-FINAL
  • Business & Strategy
  • നിയമ ലംഘനം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 170 ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാന ഇരു ചക്ര വാഹനങ്ങളും പിടിച്ചെടുത്തു.

നിയമ ലംഘനം, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 170 ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാന ഇരു ചക്ര വാഹനങ്ങളും പിടിച്ചെടുത്തു.


ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 170 ലൈസൻസില്ലാത്ത സ്കൂട്ടറുകളും സമാന വാഹനങ്ങളും പിടിച്ചെടുത്തു. ബഹ്റൈനിലെ പ്രധാന പൊതു റോഡുകൾ, വാഹന പാതകൾ, റോഡ് ഷോൾഡറുകൾ, അടിയന്തര പാതകൾ, നിയുക്ത സ്റ്റോപ്പിംഗ് ഏരിയകൾ എന്നിവിടങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കരുത് എന്ന് ഫെബ്രുവരി 9ന് നിലവിൽ വന്ന പുതിയ നിയമം പാലിക്കാത്തതിനെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുo സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പറഞ്ഞു, പൊതു സുരക്ഷ ഉറപ്പാക്കാൻ നിയമലംഘകരെ കണ്ടെത്തി പിഴ ചുമത്തുന്നതിനായി ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.

Leave A Comment