ബഹ്‌റൈനിൽ അനധികൃത തൊഴിലാളികൾക്കെതിരെ കർശന നടപടി തുടരുന്നതിനാൽ താമസ നിയമങ്ങൾ ലംഘിച്ച 80-ലധികം പ്രവാസികളെ നാടുകടത്തി. ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,755 പരിശോധനാ സന്ദർശനങ്ങൾ നടത്തുകയും ഇതിൽ 22 അനധികൃത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 87 നിയമലംഘകരെ നാടുകടത്തുകയും ചെയ്തതായി എൽ എം ആർ എ അറിയിച്ചു.

