ഇടപ്പാളയം ഇഫ്താർ സംഗമം ശ്രദ്ധേയമായി

ഇടപ്പാളയം ഇഫ്താർ സംഗമം ശ്രദ്ധേയമായി


ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈന് ചാപ്റ്ററിന്റെ ഇഫ്താർ സൗഹൃദ സംഗമം അംഗങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറെന്റ് ഹാളില് സംഘടിപ്പിച്ച പരിപാടിയിൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് വിനീഷ് കേശവൻ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ജനറൽ സെക്രട്ടറി ഷമീല സ്വാഗതം ആശംസിച്ചു.

സംഘടനയുടെ രക്ഷാധികാരികളായ പർവതി ദേവദാസ്,ഷാനവാസ് പുത്തൻവീട്ടിൽ, മുൻ ഭാരവാഹികളായ സനാഫ് റഹ്മാൻ, ഫൈസൽ മാണൂർ, ഫൈസൽ അനൊടിയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. ഇടപ്പാളയം ട്രഷറർ ശിവപ്രസാദ് പരിപാടിക്ക് നന്ദി അറിയിച്ചു.ഇഫ്താർ സംഗമം സാഹോദര്യത്തിന്റെയും ഒരുമയുടെയും മഹനീയ സന്ദേശം ഉയർത്തിപ്പിടിച്ചതായി സംഘാടക സമിതി പറഞ്ഞു

Leave A Comment