സാംസ ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി

സാംസ ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി


സൽമാനിയ കലവറ റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന ഇഫ്താർ വിരുന്ന് വിവിധ സാമൂഹ്യസന്നദ്ധ സംഘടനകളിലെ ഭാരവാഹികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ട്രഷറർ റിയാസ് കല്ലമ്പലത്തിന്റെ ബാങ്ക് വിളിയോടെ ആരംഭിച്ച ഇഫ്താർ വിരുന്നിനുശേഷം ആറുമണിയോടെ പ്രഭാഷണ പരിപാടികൾ ആരംഭിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി അനിൽ കുമാർ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ബാബു മാഹി അധ്യക്ഷ പ്രസംഗം നടത്തു കയും ചെയ്തു.ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ ഫാക്കൽട്ടിയും പ്രമുഖ പ്രഭാഷകനുമായ യൂനുസ് സലീം റമദാൻ സന്ദേശം നൽകി.റമദാൻ അനുഷ്ഠാനത്തിന് രണ്ടു തലങ്ങൾ ഉണ്ടെന്നും ഒരു സത്യവിശ്വാസി സാങ്കേതിക തല ത്തേക്കാൾ ആത്മീയതലം സ്വാംശീകരിച്ച് ജീവിതം അർത്ഥപൂർണ്ണമാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.ആത്മീയതയിൽ ഒരു വിശ്വാസി കള്ളം പറഞ്ഞാൽ പോലും അത് നോയമ്പ് അനുഷ്ഠാനത്തിന് വിഘാതം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

ഐസിആർഎഫ് ഉപദേശക സമിതി അംഗം ഡോക്ടർ ബാബു രാമചന്ദ്രൻ, ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ്, സാമൂഹ്യ പ്രവർത്തകരായ കെ ടി സലീം, സയ്യിദ് ഹനീഫ്, വോയിസ് ഓഫ് ട്രിവാൻഡ്ര ഭാരവാഹികൾ സിബി കെ തോമസ്, അരവിന്ദ്,ബഹറിൻ പ്രതിഭ മോഹറക്ക് വിംഗ് സെക്രട്ടറി ബിനു കരുണാകരൻ, അജീഷ്, ഉപദേശക സമിതി അംഗങ്ങളായ മുരളീകൃഷ്ണൻ, വത്സരാജ് കുയിമ്പിൽ, ജേക്കബ് കൊച്ചുമ്മൻ, വനിതാ വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ്, സെക്രട്ടറി അപർണരാജ്, കിഡ്സ് കൺവീനർ മനേഷ് പൊന്നോത്ത്, പ്രസിഡന്റ് നാദരൂപ്, ചാരിറ്റി കൺവീനർ സോവിൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. കൂടാതെ കിംഗ് കറക്ക് ഷോപ്പ് ഓണർ മജീദ്, സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടൻ, മെട്രോ ഗ്ലാസ്‌ എംഡി ഗണേഷ് കുമാർ , കിംസ് ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ പ്യാരിലാൽ, പ്രായോജകരായ ടു സീസിന്റെ പ്രതിനിധികൾ അബു, നൗഷാദ്, മുഹറത്ത് മലയാളി അസോസിയേഷൻ പ്രസിഡന്റ് അനസ് റഹീം, എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. കൺവീനർ വിനീത് മാഹിയുടെ നന്ദി പറഞ്ഞു തുടർന്ന് ഒരു മണിക്കൂർ ഭക്തിഗാന ലാപനവും ഉണ്ടായിരുന്നു. സ്റ്റേജ് നിയന്ത്രിക്കാൻ എം സി ആയി സതീഷ് പൂമന ക്കലും ശബ്ദ നിയന്ത്രണം സൗണ്ട് എൻജിനീയർ ദിലീപ് കുമാറും നിർവഹിച്ചു. ഇൻഷാ, നിർമ്മല ,ജോമലൈറ്റ് , സിതാര, അജിമോൾ, ഷീജ, സുനിൽ, സുധി,മനോജ്‌,സന്തോഷ് ഡാനിയൽ, സൈബു, ധന്യ,സാബു ,ആദർശ്, തൻസീർ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave A Comment