ഒയാസിസ് മാളുമായി സഹകരിച്ച് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വനിതാ ദിനം ആഘോഷിച്ചു.
മാർച്ച് 8 ന് അൽ-ജുഫൈറിലെ ഒയാസിസ് മാളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചുകൊണ്ട് ആണ് അൽ ഹിലാൽ ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. ആരോഗ്യം, ക്ഷേമം, ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള tips , വിജ്ഞാനപ്രദമായ സെഷനുകൾ, ആകർഷകമായ വിവിധതരം ആക്ടിവിറ്റികൾ , ആരോഗ്യ ബോധവത്കരണ കരണം എന്നിങ്ങനെ വിവിധ പരിപാടികളും, ആകർഷകമായ സമ്മാനങ്ങൾ എന്നിവയും വനിതാ ദിനത്തിന്റ ഭാഗമായി പങ്കെടുത്തവർക്ക് ഒരുക്കീയിരുന്നു

. 150-ലധികം സ്ത്രീകൾ പങ്കെടുത്ത പരിപാടിയിൽ സമൂഹത്തിലെ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള അൽ ഹിലാലിന്റെ നിരന്തരമായ പ്രതിബദ്ധത എടുത്തുകാണിച്ചു എന്നതിൽ സംശയമില്ല.ദി ഗ്രേറ്റ് കബാബ് ഫാക്ടറി തസ്മിയോഗ, ലൈവ് എഫ്എം 107.2 , റാമി ഗ്രാൻഡ് ഹോട്ടൽ, ടിയ അക്കാദമി, അസ്ഗർ അലി പെർഫ്യൂംസ്, കേക്ക് ബോട്ടിക്കുകൾ, പ്രോ വിംഗ്സ് സാനിറ്ററി പാഡുകൾ, ജോസ് സലൂൺ & സ്പാ ആൻഡ് ലൈഫ്സ്റ്റൈൽ എന്നിവയുൾപ്പെടെയുള്ള സ്പോൺസർമാരുടെ പിന്തുണയും പരിപാടിയിൽ ഉണ്ടായിരുന്നു . ലൈവ് എഫ്എം 107.2 ആർജെമാർ അവതാരകരായി എത്തിയ പരിപാടിയിൽ സതേൺ ഗവർണറേറ്റിൽ നിന്നുള്ള ബഹ്റിൻ പാർലമെന്റ് അംഗം ഡോ. മറിയം അൽ-ദാഹിൻ വിശിഷ്ടാതിഥിയായിപങ്കെടുത്തു. വന്നിതാ ദിനാഘോഷങ്ങൾ മനോഹരമായി സംഘടിപ്പിച്ചതിന് അൽ ഹിലാൽ ഹെൽത്ത് കെയറിനെയും ഒയാസിസ് മാളിനെയും Dr മറിയം അഭിനന്ദിച്ചു. സ്ത്രീകൾ ഒത്തു ചേരുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിൽ അഭിമാനിക്കുന്നു എന്നും ഡോ. മറിയം അൽ-ദാഹിൻ കൂട്ടിച്ചേർത്തു.

പരിപാടിയിൽ തസ്മിയോഗയിൽ നിന്നുള്ള അർപിത നയിച്ച ആരോഗ്യ-ക്ഷേമ വ്യായാമങ്ങളും , ലൈഫ് സ്റ്റൈൽ സംഘടിപ്പിച്ച മേക്കപ്പ് ട്യൂട്ടോറിയലും, ജോസ് സലൂണിൽ നിന്നുള്ള സൗജന്യ സ്പാ, നെയിൽ പെയിന്റിംഗ് സേവനങ്ങൾ എന്നിവയും ശ്രദ്ധേയമായി . അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വിവിധ മേഖലകളിൽ നിന്നുള്ള വനിതാ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘവും പരിപാടിയിൽ പങ്കെടുത്തു.

അൽ ഹിലാൽ അദ്ലിയയിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണ; അദ്ലിയയിൽ നിന്നുള്ള ജനറൽ ഡെന്റിസ്റ്റ് ഡോ. ബിന്ദ്യ; അൽ ഹിലാൽ അദ്ലിയയിൽ നിന്നുള്ള കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. ഇവാഞ്ചലിൻ; സ്പെഷ്യലിസ്റ്റ് പൾമണോളജിസ്റ്റ് ഡോ. മിൽത; അൽ ഹിലാൽ മുഹറഖിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് യൂറോളജിസ്റ്റ് ഡോ. ഷബീന; അൽ ഹിലാൽ മുഹറഖിൽ നിന്നുള്ള കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. മൈമൂന; അൽ ഹിലാൽ മുഹറഖിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ജനറൽ സർജൻ ഡോ. നുസ്രത്ത്; അൽ ഹിലാൽ മുഹറഖിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ. പ്രഗ്യി; ഡയറ്റീഷ്യൻ ഷെറിൻ എന്നിവരും ആഘോഷങ്ങളിൽ പങ്കു ചേർന്നു . ഡോക്ടർമാർ സ്ത്രീകൾക്ക് ആവശ്യമായ ഹെൽത്ത് ടിപ്സ് നൽകുകയും പങ്കെടുക്കുന്നവരിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു, റാമി ഗ്രാൻഡിൽ സൗജന്യ താമസം, ലൈഫ്‌സ്റ്റൈലിൽ നിന്നുള്ള ഗിഫ്റ്റ് ഹാംപറുകൾ, അൽ ഹിലാലിൽ നിന്നുള്ള 100 ദിനാർ വില മതിക്കുന്ന ബോഡി ചെക്കപ്പിനുള്ള വൗച്ചർ, പാകോരി Sweat ൽ നിന്നുള്ള ഹൈഡ്രേറ്റഡ് വാട്ടർ, റാമി ഗ്രാൻഡിൽ നിന്നും ദി ഗ്രേറ്റ് കബാബ് ഫാക്ടറിയിൽ നിന്നുമുള്ള ഇഫ്താർ വൗച്ചറുകൾ,പ്രോവിങ്സിൽ നിന്നുള്ള സാനിറ്ററി പാർട്ട് അഷ്കർ അലിയിൽ നിന്നുള്ള പെർഫ്യൂം എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങളും പരിപാടിയിൽ നൽകി.

ആൽ റാഷിദ് ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് മാനേജർ വിവേക്, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, റീജിയണൽ മാർക്കറ്റിംഗ് ഹെഡ് മദിഹ ഹബീബ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് & മീഡിയ അനം ബച്ലാനി എന്നിവർ പങ്കെടുത്ത എല്ലാവരോടും സ്പോൺസർമാരോടും നന്ദി അറിയിച്ചു. സ്റ്റാഫ് ഡോക്ടർമാർ, നഴ്‌സുമാർ, രോഗികൾ എന്നിങ്ങനെ എല്ലാ തലത്തിലുമുള്ള സ്ത്രീകളുടെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുന്നതൽ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് എന്നും മുന്നിട്ടു നിൽക്കുന്നു.

ആരോഗ്യ പരിപാടികളിലൂടെയും സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിലൂടെയും സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമെന്ന് അറിയിച്ചു.പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അനം ബച്ലാനി- 33553461

