മഹല്ല് അസോസിയേഷൻ ഓഫ് തൃശ്ശൂർ സംഘടനയുടെ മെമ്പർമാരെയും കുടുംബാംഗങ്ങളെയും ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് മുഹറഖ് ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

മാറ്റ് ബഹ്റൈൻ പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സംഗമം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുഹറഖ് മുനിസിപ്പൽ കൗൺസിലർ അഹ്മദ് മുഹമ്മദ് അൽമുഖാവി ഉദ്ഘാടനം ചെയ്തു.ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാന്ധ്യൻ, ഐ സി ആർ എഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ബഹ്റൈൻ പ്രവാസത്തിൽ 41 വർഷം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാറ്റ് ബഹ്റൈൻ മുൻ ഭാരവാഹിയും എക്സിക്യൂട്ടീവ് അംഗവുമായ അബ്ദുൽ ഖാദർ മൂന്നുപീടികക്ക് യാത്രയയപ്പ് നൽകി മുഖ്യാതിഥി ഉപഹാരം സമർപ്പിച്ചു.

മാറ്റ് ബഹ്റൈൻ മെമ്പർമാർക്ക് ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ നൽകുന്ന മെമ്പേഴ്സ് പ്രിവിലേജ് കാർഡ് ഷിഫാ അൽജസിറാ ഇൻഷുറൻസ് വിഭാഗം തലവൻ സാദിഖ് മെമ്പർഷിപ്പ് സെക്രട്ടറി ഷാജഹാൻ മാളക്ക് നൽകി വിതരണോത്ഘാടനം നിർവഹിച്ചു.മാറ്റ് ബഹ്റൈൻ ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും ഇഫ്താർ സംഗമം കൺവീനർ റാഫി മന്തുരുത്തി നന്ദിയും പറഞ്ഞു.അബ്ദുൽ റസാഖ് നദ്വി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

