ബിഎംസി ഗ്രാൻഡ് ഇഫ്താർ ഇന്ന്(15 -03 -2025 )

ബിഎംസി ഗ്രാൻഡ് ഇഫ്താർ ഇന്ന്(15 -03 -2025 )


പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ നോമ്പിനോടാനുബന്ധിച്ചു ബിഎംസി യുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഇഫ്താർ വിരുന്നു ഈ വർഷവും വിപുലമായ രീതിയിൽ ഇന്ന് (മാർച്ച്15) വൈകിട്ടു ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും. ഏവരെയും ഇഫ്താർ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തു പറഞ്ഞു. ലേബർ ക്യാമ്പുകളിൽ കഴിയുന്ന 800 ലധികം താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങൾക്കു വേണ്ടിയാണു ഈ വർഷത്തെ ഇഫ്താർ ഒരുക്കിയിരിക്കുന്നത്. കൂടാതെ ബഹ്‌റൈനിലെ ജീവകാരുണ്യ, സമുദായിക, സാംസ്‌കാരിക, രംഗത്തെ പ്രമുഖരും ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ പങ്കെടുക്കും.

Leave A Comment