ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു .

  • Home-FINAL
  • Business & Strategy
  • ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു .

ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു .


കെഎംസിസി ബഹ്‌റൈൻ ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു.

 

ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രൂ, മുഖ്യാതിഥി ആയിരുന്നു .ഇന്ത്യൻ അംബാസ്സഡോർ വിനോദ് ജെകബ് സംഗമം ഉത്ഘാടനം ചെയ്തു.ഇത്തരം സമൂഹ നോമ്പ് തുറകൾ മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പാലം പണിയാൻ ഉള്ളതാണെന്നും പ്രാസങ്ങികർ ചൂണ്ടികാട്ടി ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള പരമ്പരഗതമായ ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം ഇഫ്താർ ന്നും മുഖ്യതിഥികൾ അഭിപ്രായപ്പെട്ടു.

 

ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി. സ്വദേശി പ്രമുഖരുടെയും ബഹറിനിലെ പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മീഡിയ പ്രതിനിധികളും സന്നിഹിതരായിരുന്നു.

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഇഫ്താർ സംഗമത്തിൽ അധ്യക്ഷത വഹിച്ചു.ബഹ്‌റൈൻ പാർലമെന്റ് മെമ്പർ ഹസൻ ഈദ് ബുകമ്മാസ് ,ക്യാപിറ്റൽ ഗവർണറേറ് ഡയറക്ടർ അഹ്‌മദ്‌ ലോറി,കേണൽ ഫൈസൽ അർജാൽ, സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീൻ തങ്ങൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള ശാസ്ത്രി വിജയ് കുമാർ മുഖ്യ, ഫാദർ സ്ലീവ വട്ടുവേലി കോർ എപ്പിസ്കോപ, ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുമ്പുറം, ജ്യൂസർ രൂപ്വാല ( ലുലു ബഹ്‌റൈൻ),വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളതിങ്കൽ, എന്നിവർ ആശംസ നേർന്നു.കെഎംസിസി മുൻ പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി എം. എം. എസ് ഇബ്രാഹിം,, മുഹമ്മദ്‌ റഫീഖ് (മലബാർ ഗോൾഡ്,സോമൻ ബേബി, സുബൈർ കണ്ണൂർ, ഫ്രാൻസിസ് കൈത്താരത്ത്,എൻ കെ. മജീദ് തെരുവത്, സവാദ് കുരുട്ടി,ഹാരിസ് പഴയങ്ങാടി,തുടങ്ങിയവർ സന്നിഹിതരായിരുന്നു.കെഎംസിസി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര സ്വാഗതവും മുസ്തഫ കെ പി നന്ദിയും പറഞ്ഞു,

അസ്‌ലം ഹുദവി ഖിറാഅത് നിർവഹിച്ചു.വിവിധ സ്പോൺസർമാരുടെ സഹകരണത്തോടെ ഒരുക്കിയ ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും സംഘടനാമികവു കൊണ്ടും ശ്രദ്ധേയമായി.സംഗമത്തിന് ഓർഗാനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം വൈസ് പ്രസിഡന്റ്‌റുമാരായ അസ്‌ലം വടകര, എ. പി. ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട,സലീം തളങ്കര, എൻ കെ അബ്ദുൽ അസീസ് , സഹീർ കാട്ടാമ്പള്ളി സെക്രട്ടറിമാരായ അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽ പീടിക, റിയാസ് വയനാട് എസ് കെ നാസ്സർ, എന്നിവര്‍ നേതൃത്വം നല്‍കി.വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികളും വളണ്ടിയർമാരും,കെ എം സി സി വനിതാ വിങ്ങ് നേതാക്കളും പ്രവർത്തകമാരും ഗ്രാൻഡ് ഇഫ്‌താറിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.

Leave A Comment